Fitness

വയറിലെ കൊഴുപ്പാണോ പ്രശ്നം; എന്നാൽ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

വയറിലെ കൊഴുപ്പാണോ പ്രശ്നം; എന്നാൽ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പച്ചവെള്ളം കുടിച്ചാൽ പോലും തടിവെക്കുമെന്ന അവസ്ഥയിലാണ് ചിലർ. അമിതവണ്ണവും കുടവയറും മൂലം കളിയാക്കലുകളും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നവർ ധാരണമാണ്.

എന്നാൽ പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് വയറില്‍ കൊഴുപ്പടിയാന്‍ കാരണം. ഇങ്ങനെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇതിനുള്ള പരിഹാരമാർഗം. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

  1. ഉലുവ

നാരുകളാല്‍ സമ്പന്നമായ ഒന്നാണ് ഉലുവ. ഇവ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ദഹന പ്രശ്നങ്ങളെ മാറ്റാനും ഏറെ സഹായകമാണ്. ഉലുവ കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

  1. മോര്

വേനൽക്കാല ദാഹം ശമിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മോര് കലോറി കുറഞ്ഞ ഒരു പാനീയം കൂടിയത്. ഇവ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

  1. കറിവേപ്പില

കറിവേപ്പില ദഹന എൻസൈമുകളെ മെച്ചപ്പെടുത്താനും ഗ്യാസ് കെട്ടി വയറു വീര്‍ക്കുന്നത് തടയാനും സഹായിക്കും. കൂടാതെ ഇവയും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഏറെ ഗുണം ചെയ്യും.

  1. വെണ്ടയ്ക്ക

നാരുകള്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇത് കഴിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

  1. കറുത്ത കടല

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ കറുത്ത കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായകരമാണ്.

  1. ചിയ സീഡുകള്‍

ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയതാണ് ചിയ സീഡുകള്‍. ഇവ കഴിക്കുന്നത് വയറു കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും.

  1. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കളയാനും സഹായിക്കും.

ഇക്കാര്യം ഓർക്കണം: മികച്ച ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക






2025-08-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.