തളിപ്പറമ്പ: അമ്മാനപ്പാറയിൽ പച്ചക്കറി കൃഷിയിൽ നൂറുമേനി.മൂന്ന് പതിറ്റാണ്ടിലേറെയായി കാടുപിടിച്ച് വിജനമായി കിടന്ന ഭൂമി വെട്ടിത്തെളിച്ച് കൃഷിയിറക്കി നൂറുമേനി വിജയം കൊയ്തിരിക്കുകയാണ് പരിയാരം അമ്മാനപ്പാറയിലെ സൗഹൃദ കൂട്ടായ്മ.
എം ജയേഷ്,
സി വി സനീഷ്,കെ പി രമേശൻ, എ വി ജനാർദ്ദനൻ, പി ജനാർദ്ദനൻ,സുരേന്ദ്രൻ എന്നിവർ ചേർന്ന് നാല് ഏക്കറിലേറെ വരുന്ന തരിശുഭൂമിയിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. നാൽപത്തഞ്ച് ദിവസത്തിനു ശേഷം കഴിഞ്ഞ പത്തു ദിവസത്തിനകം ടൺ കണക്കിന് പച്ചക്കറികൾ വിളവെടുപ്പ് നടത്തി മാതൃകയായിരിക്കുകയാണ് ഈ സംഘം.
പയർ, വെണ്ട, മത്തൻ, കക്കിരി, വെള്ളരി, കുമ്പളം, വഴുതന,
ചീരതുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് രാസവളങ്ങളില്ലാത്ത ശുദ്ധമായ പച്ചക്കറികൾ വാങ്ങാനായി അമ്മാനപ്പാറ മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള ഈ കൃഷിയിടത്തിലേക്ക് എത്തുന്നത്.വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന ഇവർരാവിലത്തെയും വൈകുന്നേരത്തെയും ഒഴിവുസമയങ്ങൾ പൂർണ്ണമായും കൃഷിക്കായിമാറ്റിവെക്കുകയായിരുന്നു.കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്.
വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും തുടക്കത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും മികച്ച വിളവ് ലഭിച്ചതോടെ അടുത്ത ഘട്ടത്തിൽ കൂടുതൽ വിസ്തൃതിയിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ആത്മവിശ്വാസത്തിലാണ് ഇവർ.
വിളവെടുത്ത പച്ചക്കറികൾ തളിപ്പറമ്പിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൂടെയും വിപണനം ചെയ്യുന്നുണ്ട്.
വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് നട്ട ചെണ്ടുമല്ലി തൈകളും പൂക്കാൻ പാകമായിക്കഴിഞ്ഞു.
കൃഷിക്ക് എല്ലാവിധ പിന്തുണയുമായി പരിയാരം പഞ്ചായത്ത് കൃഷിഭവനും വാർഡ് മെമ്പറും വില്ലേജ് ഓഫിസറും ഒപ്പമുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.