തളിപ്പറമ്പ: തളിപ്പറമ്പ് കീഴാറ്റൂരിലെ യുവ കർഷകൻ കെ രജീഷിനാണ് ജില്ലയിലെ ആദ്യ ഹരിത മിത്ര പുരസ്ക്കാരം ലഭിച്ചത്.
അന്യം നിന്നുപോകുന്ന പാരമ്പര്യ കാർഷിക അറിവുകളെ തൊട്ടറിഞ്ഞ കർഷകനാണ് കല്ലംവള്ളി രജീഷ് .വർഷങ്ങളായി കൃഷി രംഗത്തുള്ള നാല്പത്തി മൂന്നു കാരനായ രജീഷ് അറുപത്തിരണ്ടു ഏക്കറിലാണ് വിവിധ കൃഷികൾ നടത്തി വരുന്നത്.
കക്കിരി, വെണ്ട, പാവൽ മത്തൻ, പയർ, ഇളവൻ, കുമ്പളം , താലോലി, പടവലം, ചേന, ചേമ്പ്, വെള്ളരി പച്ചമുളക്, തണ്ണി മത്തൻ, ഇഞ്ചി, മഞ്ഞൾ ,മരച്ചീനി എന്നിങ്ങനെ നീളുന്നു രജീഷ് കിഴാറ്റൂരിലെ മണ്ണിൽ വിളയിക്കുന്നത് കൃഷികൾ.
തേനീച്ച കൃഷി, ചെണ്ട് മല്ലി, കോഴിക്ഷി , വാഴ കൃഷിയും നടത്തി വരുന്നുണ്ട്. കൃത്യതാ കൃഷിയും രജീഷ് ചെയ്തിട്ടുണ്ട് .
സ്വന്തം നാടിന് ബ്രാൻഡ് പച്ചക്കറി വില്ന നടത്തി വരുന്ന രജീഷ് കീടനാശിനി തളിക്കാത്ത ജൈവ പച്ചക്കറികളാണ് ഉൽപാദിപ്പിക്കുന്നത് .പിതാവിൽ നിന്ന് കിട്ടിയ പാരമ്പര്യ കാർഷിക അറിവുകളാണ് രജീഷിൻ്റെ പുരസ്ക്കാരത്തിനുള്ള തിളക്കം .
വിഷു കഴിഞ്ഞ ഉടനെ കൃഷിക്കായി നിലമൊരുക്കും.പിന്നെ മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. മണ്ണ് നനയുമ്പോൾ നടീൽ തുടങ്ങും.വീട്ടിൽ പോറ്റി വളർത്തുന്ന പശുക്കളുടെ ചാണകവും മൂത്രവും പിണ്ണാക്കും കൃഷിക്ക് വളമായി ഉപയോഗിക്കും.
വിളകളെല്ലാം ആയി വരുമ്പോഴേക്കും കാട്ടുമൃഗങ്ങളുടെ ശല്യവും കായീച്ച ശല്യവും പെരുകുന്നത് വല്ലാത്തപ്രതിസന്ധിയിലാക്കിയിട്ടുണ്ട് രജീഷിനെ.
കാട്ടുപന്നിയും, മുള്ളൻപന്നിയും, കാട്ടുമുയലും, മയിലും മേയുന്ന കൃഷിയിടത്തിൽ വിളകൾക്ക് ഭീഷണിയായിരുന്നു .
മുരടിപ്പും പുള്ളിക്കുത്തും വന്ന് വിളകൾ നശിക്കുന്നതും വേദനിപ്പിക്കുന്ന അനുഭവമായിരുന്നു രജീഷിന്
കായീച്ചയെ പ്രതിരോധിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് കരിമ്പം കൃഷിത്തോട്ടത്തിൽ നിന്ന് നൽകിയ
ഫിറമോൺ കെണി കൃഷിയിടങ്ങളിൽ പലയിടത്തും സ്ഥാപിക്കേണ്ടി വന്നിരുന്നു.
വൈതൽമലയുടെയും, വിസ്മയ പാർക്കിലെ ആകാശത്തൊട്ടിലിന്റെയും, മട്ടന്നൂരിലെ എയർപോർട്ടിന്റെയും വിദൂര ദൃശ്യങ്ങൾ രജീഷിൻ്റെ തോട്ടത്തിൽ നിന്നും കാണാനാകും. ഒരേ സമയം ജൈവകർഷകനും ക്ഷീരകർഷകനും
കള്ള് ചെത്ത് തൊഴിലാളിയുമായി ജീവിക്കുന്ന രജീഷ് മണ്ണിന്റെ മണമുള്ള മനുഷ്യനാണ്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും, പ്രകൃതിയെ സംരക്ഷിക്കാനും ,സമൂഹത്തെ ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് നയിക്കാനുമുള്ള ഒരു സാമൂഹിക ഉത്തരവാദിത്വമായി കാണുന്ന
രജീഷിനെ മികച്ച കർഷകനുള്ള അവാർഡും തേടിയെത്തിയിട്ടുണ്ട്.
കീഴാറ്റൂരിലെ കർഷകൻ പരേതനായ കല്ലംവള്ളി ദാമോദരൻ്റെയും വേണിയിൽ ജാനകിയുടെയും മകനാണ് അവിവാഹിതനായ രജീഷ് .
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ചിങ്ങം ഒന്നിന് ഏറണാകുളത്ത് വെച്ച് മുഖ്യമന്ത്രി
വി ഡി സതീശൻ സമ്മാനിക്കും.
രജീഷ് വഴി കേരള സർക്കാരിൻ്റെ ഹരിതമിത്ര പുരസ്ക്കാരം ആദ്യമായി ജില്ലക്ക് നേടിയെടുക്കാൻ സാധിച്ചതിൽ സന്തോഷ
മുണ്ടെന്ന് തളിപ്പറമ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുഷാസുരേന്ദ്രൻ, തളിപ്പറമ്പ് കൃഷി ഓഫീസർ കെ ശ്രീഷ്മ ,
തളിപ്പറമ്പ് നഗരസഭ വാർഡ് കൗൺസിലർ വി രാഘവൻ എന്നിവർ അഭിപ്രായപ്പെട്ടു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.