ആലക്കോട്: കുടിയേറ്റ കാലഘട്ടത്തിൽ കർഷകരുടെ വൈവിധ്യമാർന്ന കൃഷികളിൽ സ്ഥാനം പിടിച്ചിരുന്ന കൂവകൃഷി വീണ്ടും മലയോരത്ത് പരിചയപ്പെടുത്തി കിസാൻ സർവിസ് സൊസൈറ്റി ആലക്കോട് പഞ്ചായത്ത് യൂണിറ്റ്.
കോവിഡ് മഹാമാരിക്ക് ശേഷം, ജനങ്ങളുടെ രോഗ-പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ഒരു പരിധിവരെ ഇത്തരം വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച് ശാരീരിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് തടയുന്നതിലും കൂവക്കുള്ള പങ്ക്, ആയുർവേദ വൈദ്യശാസ്ത്രം തെളിയിച്ച സാഹചര്യത്തിൽ കൂടിയാണ്
കെ എസ് എസ് ആലക്കോട് പഞ്ചായത്ത് യൂണിറ്റ് ഇത്തരമൊരു കൃഷി വീണ്ടും മലയോര കർഷകരിൽ പ്രചാരത്തിൽ എത്തിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. കഴിഞ്ഞ ജൂൺ മാസത്തിൽ വെള്ളക്കൂവ വിത്തുകൾ എത്തച്ച് കർഷകർക്ക് നൽകുകയും വിളവെടുപ്പ് വഴി ലഭ്യമാവുന്ന വിത്തുകൾ കൂടുതൽ സ്ഥലത്തേക്കും കൃഷിക്കാരിലേക്കും എത്തിക്കുക എന്നുള്ളതും കിസാൻ സർവിസ് സൊസൈറ്റിയുടെ ലക്ഷ്യമാണ്.
വനിതാ ക്ലസ്റ്ററുകൾ രൂപീകരിച്ചു കൊണ്ട് വനിതകളേയും ഈ കൃഷിയിലേക്ക് ആകർഷിച്ച് കൂവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരത്തോടെ തന്നെ മാർക്കറ്റിൽ എത്തിക്കാനും കെ എസ് എസ് ലക്ഷ്യമിടുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.