അവക്കാഡോ: കൃഷി ചെയ്യാൻ മടിക്കണ്ട, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ജീവിതശൈലിക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന ഇന്നത്തെ കാലത്ത്, പോഷകസമ്പന്നമായ അവക്കാഡോയ്ക്ക് സംസ്ഥാനത്ത് ആവശ്യകത വർധിച്ചിരിക്കുകയാണ്.

'ബട്ടർ ഫ്രൂട്ട്' എന്നറിയപ്പെടുന്ന അവക്കാഡോ, കേരളത്തിലെ കർഷകർക്ക് പുതിയ വരുമാനവാതിൽ തുറക്കുകയാണ്. ആരോഗ്യബോധമുള്ള ജീവിതശൈലിക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന ഇന്നത്തെ കാലത്ത്, പോഷകസമ്പന്നമായ അവക്കാഡോയ്ക്ക് സംസ്ഥാനത്ത് ആവശ്യകത വർധിച്ചിരിക്കുകയാണ്.

 

 

കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയും ഉയർന്ന പ്രദേശങ്ങളിലെ മണ്ണിന്റെ ഗുണവും ചേർന്നപ്പോൾ, വിദേശത്ത് ഏറെ പ്രചാരമുള്ള ഈ ഫലം കേരളത്തിലും മികച്ച വിളയായി വളരാൻ തുടങ്ങിയിരിക്കുന്നു. 800 മുതൽ 1500 മീറ്റർ വരെ ഉയരമുള്ള മലപ്രദേശങ്ങളിലാണ് ഇവയ്ക്കു ഏറ്റവും അനുയോജ്യമായ വളർച്ച. കേരളത്തിലെ ചൂടുകൂടിയ, തികവൊത്ത ഉഷ്ണമേഖലാ കാലാവസ്ഥയുളള ഇടനാടന്‍ താഴ്വാര പ്രദേശങ്ങള്‍ക്ക് വെസ്റ്റ് ഇന്ത്യന്‍ ഇനം യോജിക്കും. എന്നാല്‍ ഉയരംകൂടിയ, തണുപ്പേറിയ ഹൈറേഞ്ച് മേഖലകളില്‍ മികച്ച ഫലം തരുന്നത് ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ വംശത്തില്‍പ്പെട്ട ഇനങ്ങളാണ

കൃഷി വിദഗ്ധരുടെ അഭിപ്രായത്തിൽ, ഗുണമേന്മയുള്ള ഗ്രാഫ്റ്റ് ചെയ്ത ചെറു ചെടികൾ തിരഞ്ഞെടുക്കുകയും മഴക്കാലം തുടങ്ങുന്നതിനുമുമ്പ് നടീൽ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. ശാസ്ത്രീയമായി പരിപാലിച്ചാൽ നാലാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു മരത്തിൽ നിന്ന് ശരാശരി 100 മുതൽ 300 വരെ പഴങ്ങൾ ലഭിക്കും എന്നാണ് കൃഷി വിദഗ്ധർ പറയുന്നത്.

വെളളക്കെട്ട് ഉണ്ടാകരുത്, മണ്ണ് തറഞ്ഞുപോവുകയുമരുത്. ശാസ്ത്രീയമായ അവക്കാഡോ കൃഷിയില്‍ അവലംബിക്കുന്നത് തടങ്ങള്‍ ഉയര്‍ത്തിയുളള കൃഷിരീതിയാണ്. വെളളക്കെട്ടുപോലുളള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഇതു സഹായിക്കും. കൂടാതെ മണ്ണിന്റെ അമ്ലക്ഷാരനില അഞ്ചരയ്ക്കും ആറരയ്ക്കും (5.5–6.5) മധ്യേ നിര്‍ബന്ധമായും നിലനിര്‍ത്തുകയും വേണം. കുമ്മായം/ഡോളോമൈറ്റ് അല്ലെങ്കില്‍ ജിപ്സം ചേര്‍ത്ത് അമ്ലക്ഷാരനില ക്രമീകരിച്ചു നിര്‍ത്താന്‍ സാധിക്കും.

നിലവിൽ വിപണിയിൽ കിലോയ്ക്ക് 150 മുതൽ 400 രൂപ വരെയായാണ് അവക്കാഡോയ്ക്ക് വില. ഹോട്ടലുകളും ജ്യൂസ് പാർലറുകളും സൂപ്പർമാർക്കറ്റുകളുമാണ് പ്രധാനമായും ഇവ വാങ്ങുന്നത്. ആഭ്യന്തര വിപണിയിൽ മികച്ച സ്ഥാനം നേടിയെടുത്ത ഈ പഴത്തിന് കയറ്റുമതിയിലും സാധ്യതകൾ തുറന്നു കിടക്കുന്നുണ്ട്.

കുറഞ്ഞ രോഗബാധയും, കുറഞ്ഞ പരിപാലന ചെലവും, ഉയർന്ന വരുമാനസാധ്യതയും ചേർന്നപ്പോൾ, കർഷകരുടെ പുതിയ പ്രതീക്ഷയായി അവക്കാഡോ ഉയർന്ന് വരികയാണ്.






News Desk
2025-09-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.