Read report

ചരിത്രത്തിലാദ്യം! സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ആദ്യം വന്ദേമാതരം

പുതിയ ക്രമീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആദ്യം ആലപിക്കും. ദേശീയഗാനത്തിന് മുൻപായാണ് വന്ദേമാതരം ആലപിക്കുക. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചടങ്ങിന്റെ ക്രമത്തിൽ മാറ്റം വരുത്തുന്നതെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ മുൻഭാഗത്ത് എത്തിയ ഉടൻ വന്ദേമാതരം ആലപിക്കും. ഈ സമയത്ത് ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും പ്രതിരോധ സെക്രട്ടറി അറിയിച്ചു.

തുടർന്ന് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും. അതിനുശേഷമാണ് ദേശീയഗാനം ആലപിക്കുക

ദേശീയഗാനത്തിന് ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗിക്കും

അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പതിവ് ക്രമത്തിൽ ഇത്തവണ പ്രത്യേക മാറ്റമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികമാണ് ഇതിന് പ്രധാന പശ്ചാത്തലം.

യുവതലമുറയ്ക്ക് ഇത്തവണ പ്രത്യേക പരിഗണന

ഇത്തവണ ജെൻസി തലമുറയിലെ പ്രതിഭകൾക്ക് സ്വാതന്ത്ര്യദിന ചടങ്ങുകളിൽ മുൻനിരയിൽ പ്രത്യേക പരിഗണന നൽകും. അടുത്തിടെ രാജ്യത്ത് നടന്ന പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളും വിദ്യാർഥി പ്രക്ഷോഭങ്ങളും യുവാക്കളെയും ഉദ്യോഗാർഥികളെയും ദേശീയ ചർച്ചകളുടെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് യുവതലമുറയ്ക്ക് ചടങ്ങുകളിൽ പ്രത്യേക പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രം വ്യക്തമാക്കി






News Desk
2026-08-11



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.