തളിപ്പറമ്പ: തരിശുഭൂമി കൃഷി
വൽക്കരണം,സസ്യാരോഗ്യക്ലിനിക്ക്,ക്രോപ് ഫാർമസി, കൈപ്പാട്-ഔഷധ-ചീര-ഉഴുന്ന്-കൂൺ ഗ്രാമം പദ്ധതികൾ,ഇക്കോഷോപ്പ്,ഹരിതം പ്രൊഡ്യൂസർ ഗ്രൂപ്പ്,
പട്ടുവം കാർഷിക കർമ്മസേന,
വിദ്യാർത്ഥികൾക്കായുള്ള 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതി എന്നിവ വിജയകരമായി നടപ്പിലാ ക്കിക്കൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് മികച്ച കൃഷി ഓഫീസർ പുരസ്ക്കാരത്തിന് അർഹയായത്.
കൂടാതെ കരിമ്പിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക്
'കേരളഗ്രോ' ബ്രാൻഡിംഗ് നേടിയെടുക്കുകയും ചെയ്തു.
സേവനമനുഷ്ഠിച്ച മേഖലകളിൽ
സംസ്ഥാന ജൈവ കാർഷിക മണ്ഡലം അവാർഡ് (2022), കർഷകോത്തമ അവാർഡ് (2020),കർഷക തിലകം അവാർഡ് (2022) എന്നിവ ലഭ്യമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ അധിക ചുമതലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
തളിപ്പറമ്പ പൂക്കോത്ത് തെരു സ്വദേശിനിയാണ്.
കേരള ബാങ്ക് പഴയങ്ങാടി ശാഖയിലെ ഉദ്യോഗസ്ഥൻ രാമദാസിൻ്റെ യും പരിയാരം മെഡിക്കൽ കോളേജ് റിട്ട: നേഴ്സ്
സി ഗായത്രിയുടെ മകളാണ് .
പുളിംപറമ്പ് സ്വദേശി വിപിൻ ആണ് ഭർത്താവ്. മക്കൾ സാൻവിക ജാൻവി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.