വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. വിമാനം ആകാശച്ചുഴിയിൽപ്പെട്ടപ്പോൾ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്നാണ് എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയത്.
കഴിഞ്ഞ നാലിന് തായ്ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് 300 അടിയോളം താഴേക്ക് പതിച്ചത്. സംഭവ സമയത്ത് വിമാനത്തിൽ 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമുൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.