ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്.
ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം. ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു.
എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും പങ്കെടുത്തു. ആകാശത്ത് ഓണസദ്യ ഒരുക്കുന്നത് കേരളത്തിൻറെ തനതാഘോഷമായ ഓണത്തെ ലോകമൊട്ടാകെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിമാനത്തിൽ ഓണസദ്യ ഒരുക്കിയ എയർ ഇന്ത്യ എക്സ്പ്രസിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഓണസദ്യ ഒരുക്കിയിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.