Read report

കാറിന്റെ ഡോറിന് മുകളിലിരുന്ന് യാത്ര, അപകടകരമായ അഭ്യാസപ്രകടനം; യുവാക്കളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്∙ പേരാമ്പ്ര ചാനിയംകടവ് റോഡിൽ കാറുകളുമായി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. രണ്ട് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. അനധികൃതമായി വാഹനങ്ങളിൽ മാറ്റം വരുത്തിയതിനും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും കേസെടുത്തു.

മുയിപ്പോത്ത് ചാനിയംകടവ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രണ്ട് കാറുകളിലായി എത്തിയ യുവാക്കളാണ് പൊതുനിരത്തിൽ അഭ്യാസപ്രകടനം നടത്തിയത്. മറ്റ് വാഹനങ്ങൾക്കും റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും തടസ്സവും അപകടസാധ്യതയും സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ഇവരുടെ ഡ്രൈവിങ്.

വാഹനത്തിന്റെ ഡോറിന് മുകളിൽ ഇരുന്നും പുറത്തേക്ക് ശരീരഭാഗങ്ങൾ നീട്ടിയും യുവാക്കൾ യത്ര ചെയ്തതായാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. വാഹനത്തിനുള്ളിൽ സുരക്ഷിതമായി ഇരിക്കേണ്ട യാത്രക്കാർ ഇത്തരം രീതിയിൽ പുറത്തിരുന്ന് സഞ്ചരിച്ചത് ഗുരുതരമായ നിയമലംഘനമായാണ് അധികൃതർ വിലയിരുത്തിയത്.

മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുമായിരുന്നു വാഹനങ്ങളുടെ സഞ്ചാരം. റോഡിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

സംഭവത്തിന്റെ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. വാഹനങ്ങളിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചു.

അനധികൃത മോഡിഫിക്കേഷനും അപകടകരമായ ഡ്രൈവിങ്ങിനും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനങ്ങളുടെ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും. നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

അപകടകരമായി വാഹനം ഓടിച്ച യുവാക്കളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. നിയമലംഘനം നടത്തിയ ഡ്രൈവർമാർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും നടപടിയുണ്ട്.

ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഡ്രൈവിങിലെ ഉത്തരവാദിത്തവും റോഡ് സുരക്ഷാ നിയമങ്ങളും സംബന്ധിച്ച പരിശീലനമാണ് നൽകുക.

 






News Desk
2026-08-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.