തളിപ്പറമ്പ്: റോഡരികില്‍ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടില്‍ കെ.അജീഷാ(36)ണ് മരിച്ചത്.
ഇന്നലെ (ആഗസ്റ്റ്-13)രാത്രി ഏഴോടെയായിരുന്നു അപകടം. ഗുരുതമായി പരുക്കേറ്റ അജീഷിനെനാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
പി.ചന്ദ്രന്‍-കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്.
ഇലക്ട്രീഷ്യനാണ് മരിച്ച അജീഷ്.
സഹോദരങ്ങള്‍: ചന്ദ്രിക, സുഷമ(കോട്ടക്കടവ്).
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (ആഗസ്റ്റ്-14)ഉച്ചക്ക് 12.30 ന് സംസ്‌ക്കരിക്കും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.