Kannur

ആധുനിക ചികിത്സാ രംഗത്തെ പുതിയ സാധ്യതകളുമായി തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ആർത്രോസ്കോപ്പി ആൻഡ് സ്പോർട്സ് ഇൻജുറീസ് വിഭാഗത്തിന് തുടക്കമാകുന്നു

 തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ആർത്രോസ്കോപ്പി ആൻഡ് സ്പോർട്സ് ഇൻജുറീസ് വിഭാഗത്തിന് തുടക്കമാകുന്നു

തളിപ്പറമ്പ:സന്ധി സംബന്ധമായ രോഗങ്ങൾക്കും കായിക പരിശീലനത്തിനിടെയുണ്ടാകുന്ന പരിക്കുകൾക്കും വിദഗ്ധവും അത്യാധുനികവുമായ ചികിത്സ ഉറപ്പാക്കുകയാണ്  ലക്ഷ്യം.ആഗസ്റ്റ് 15 ന് ശനിയാഴ്ച വൈകുന്നേരം  4.30 തിന് വൈദ്യുതി,
പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ:  സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ലൂർദ്ദ് ഹോസ്പ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ: ജോസഫ് ബെനവൻ പറഞ്ഞു . ആധുനിക സാങ്കേതിക വിദ്യയും വിദഗ്ധ ചികിത്സയും ഒരുമിക്കുന്നതിലൂടെ  ആരോഗ്യ
പരിചരണ രംഗത്ത് പുതിയൊരു അധ്യായത്തിനാണ് ലൂർദ് ആശുപത്രി തുടക്കം കുറിക്കുന്നത്.
കീഹോൾ സർജറിയിലൂടെ സന്ധികൾക്കുള്ളിലെ പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്തി ചികിത്സിക്കാൻ കഴിയുന്ന ആർത്രോസ്കോപ്പി സംവിധാനമാണ് വിഭാഗത്തിന്റെ പ്രധാന പ്രത്യേകത. 
മുട്ട്, തോൾ, കണങ്കാൽ, ഇടുപ്പ് തുടങ്ങിയ സന്ധികളിലെ വിവിധ പരിക്കുകൾക്ക്  കൂടുതൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.ലിഗമെന്റ്, മെനിസ്കസ് പരിക്കുകൾ, ആവർത്തിച്ചുള്ള തോൾ സന്ധി തെറ്റൽ, കാർട്ടിലേജ്  തുടങ്ങിയവക്ക് സമഗ്ര ചികിത്സ  ലഭ്യമാകും.
കായികതാരങ്ങൾക്കു മാത്രമല്ല, ജോലി ചെയ്യുന്നതിനിടയിലും വ്യായാമത്തിനിടയിലും ദൈനംദിന ജീവിതത്തിലുമുണ്ടാകുന്ന സന്ധി പരിക്കുകൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കും.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫിസിയോതെറാപ്പി, റിഹാബിലിറ്റേഷൻ എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകും.
പരിക്കിൽ നിന്ന് പൂർണമായി മുക്തരായി സാധാരണ ജീവിതത്തിലേക്കും കായിക പ്രവർത്തനങ്ങളിലേക്കും സുരക്ഷിതമായി തിരിച്ചെത്താൻ  സഹായിക്കുന്ന സമഗ്ര ചികിത്സാ സംവിധാനമാണ് ലക്ഷ്യമിടുന്നത്.
ആവശ്യമെങ്കിൽ ഓപ്പൺ സർജറികളും  ലഭ്യമാക്കും.
ഡോ. അഗസ്റ്റിൻ ജോർജിന്റെ നേതൃത്വത്തിലാണ് ആർത്രോസ്കോപ്പി ആൻഡ് സ്പോർട്സ് ഇൻജുറീസ് വിഭാഗം പ്രവർത്തിക്കുക .
നവീകരിച്ച ഓർത്തോ വിഭാഗത്തിൽ മുട്ട്, ഇടുപ്പ്,  തുടങ്ങിയ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, നട്ടെല്ല് സംബന്ധമായ സർജറികൾ , ട്രോമാകെയർ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കുന്നുണ്ട്. 
വാർത്താസമ്മേളത്തിൽ ഡോ:  വിറ്റൽദാസ് പൈ,ഡോ. അഗസ്റ്റിൻ ജോർജ് എന്നിവരും  പങ്കെടുത്തു.






രാജൻ തളിപ്പറമ്പ
2026-08-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.