എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ചെങ്കോട്ടയിലാണ് മോദിയുടെ അഭിസംബോധന.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങിയത് ചരിത്ര നിമിഷമാണെന്ന് മോദി പറഞ്ഞു. 2047-ൽ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവും യുവശക്തിയും പ്രമേയമാക്കിയാണ് ഇക്കൊല്ലത്തെ ആഘോഷം.
വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി യുവജനങ്ങളെ അഭിസംബോധന ചെയ്യുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
രാജ്യം ദേശീയ പതാകയുടെ മൂവർണ നിറത്താൽ മുഖരിതമാണ്. കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തെ അന്വർഥമാക്കി പാതകളും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം ത്രിവർണ പതാകകളാൽ അലങ്കരിച്ചു.
ഡൽഹിയിൽ പാർലമെന്റ് മന്ദിരവും സർക്കാർ ഓഫീസുകളും ത്രിവർണ അലങ്കാരങ്ങളിലാണ്. ദേശസ്നേഹ മുദ്രാവാക്യങ്ങളുമായി വിദ്യാർഥികളുടെ തിരംഗ യാത്രകൾ വെള്ളിയാഴ്ച പകൽ ഡൽഹിയുടെ വീഥികളിൽ നിറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.