തളിപ്പറമ്പ:കൂവോട് പാലേരിപറമ്പിൽ താമസിക്കുന്ന വയലപ്ര രതീശനും കുടുംബവും കാർഷിക പൈതൃകം കത്ത് സൂക്ഷിച്ചു കൊണ്ട് കൃഷി പണിയിൽ ഏർപ്പെടുന്നു.
രതീശന്റെ അച്ഛൻ കലിക്കോട്ട് വീട്ടിൽ നാരായണൻ നമ്പ്യാർ, അമ്മ വയലപ്ര ജാനകി എന്നിവർ വളരെ വിപുലമായ രീതീൽ നെല്ല് കൃഷിയും, പച്ചക്കറി കൃഷിയും ചെയ്യുന്നവർ ആയിരിന്നു.അവർ ചെയ്യുന്നത് കണ്ടു പഠിച്ചാണ് രതീശൻ കൃഷി ചെയ്തിരുന്നത്. രതീശന്റെ ഭാര്യ രശ്മി പരിയാരം കുറ്റ്യേരി സ്വദേശിയാണ്. രശ്മിയുടെ അമ്മ ഏടപത്ത് വീട്ടിൽ ശാന്തയും ധാരാളം നെല്ല് കൃഷി ചെയ്യുമായിരുന്നു. അവരെ സഹായിച്ചു കൊണ്ടാണ് രശ്മിയിൽ കൃഷിയിൽ താല്പര്യം ഉണ്ടായത്.
വിവാഹം കഴിച്ച് കൂവോട് ഭർത്താവിന്റെ വീട്ടിൽ വന്നതിന് ശേഷമാണ് പച്ചക്കറി കൃഷിയെ കുറിച്ച് കൂടുതൽ അറിയുന്നതും ചെയ്യുന്നതും.രതീശൻ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു .ഒഴിവ് സമയങ്ങളിൽ കൃഷിയിൽ ഏർപ്പെടുകയെന്നതാണ് പ്രധാന വിനോദം.
രതീശന് 2014ൽ തളിപ്പറമ്പ നഗരസഭയുടെ മികച്ച യുവ കർഷകനുള്ള ആദരവ് ലഭിച്ചിട്ടുണ്ട്.
രശ്മി തളിപ്പറമ്പ നോർത്ത് ബി ആർ സി യിൽ താത്കാലികടിസ്ഥാനത്തിൽ
സി ആർ സി കോർഡിനേറ്റർ ആയി ജോലി ചെയ്യുന്നു .ഒഴിവ് സമയങ്ങളിൽ ഭർത്താവിനെ കൃഷിയിൽ സഹായിക്കുകയും ചെയ്യുന്നു.
ഇവരുടെ പാത പിന്തുടർന്ന് കൊണ്ട് മക്കളായ യദുകൃഷ്ണ, അതുൽ കൃഷ്ണ, രുദ്ര എന്നിവരും കൃഷിയിൽ സജീവമാണ്.പയർ, വെണ്ട മത്തൻ,വഴുതിന,പച്ചമുളക്, ചേന, ചേമ്പ്, കക്കരി, കാച്ചിൽ,പാവക്ക, വാഴ, തെങ്ങ്, കവുങ്ങ് കൃഷികളാണ് ഈ കടുംബം നടത്തി വരുന്നത്.
യദുകൃഷ്ണ രതീശന് 2017ൽ തളിപ്പറമ്പ നഗരസഭ കൃഷിഭവന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള ആദരവ് ലഭിച്ചിട്ടുണ്ട്. മൂത്തേടത്ത് ഹൈസ്കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് യദുകൃഷ്ണൻ.
അതുൽകൃഷ്ണ രതീശന് ഈ വർഷം ചിങ്ങം ഒന്ന് കർഷക ദിനത്തിൽ തളിപ്പറമ്പ നഗരസഭ കൃഷിഭവന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള ആദരവ് ലഭിച്ചിരുന്നു. മൂത്തേടത്ത് ഹൈസ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് .രുദ്ര രതീശൻ പട്ടുവം അരിയിൽ ഈസ്റ്റ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അച്ഛനെയും, അമ്മയെയും, സഹാദരൻ മാരെയും കൃഷി പണിയിൽ സഹായിക്കുന്നു.
പയർ, വെണ്ട, മത്തൻ, പാവക്ക, വഴുതിന
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.