തളിപ്പറമ്പ്: പട്ടുവം മുറിയാത്തോടെ കാവിലെ വളപ്പിൽ ശാരദയുടെ നേതൃത്വത്തിലാണ് ചെണ്ട് മല്ലി, വാടാർമല്ലികൃഷിയുടെ വിളവെടുപ്പിന് ഒരുങ്ങുന്നത്. പട്ടുവം കൃഷിഭവനിൽ നിന്നാണ് ചെണ്ടുമല്ലിയുടെയും വാടാർ മല്ലിയുടെയും തൈകൾ സൗജ്യനമായി നല്കിയത്. പട്ടുവം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായമുറിയാത്തോടെ ശാന്തി അയൽക്കൂട്ട ത്തിൻ്റെ ഭാഗമായ പ്രതീക്ഷ ജോയിൻ്റ് ലൈബലിറ്റി ഗ്രൂപ്പാണ് ശാരദയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. കെ എൽ ജി ഗ്രൂപ്പിലെ അംഗങ്ങളായ ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സന, റീജ രാധാകൃഷ്ണൻ , എ സുലേഖ, ഗീത പൂകുളങ്ങര എന്നിവരും ശാരദയോടൊപ്പം കൃഷിയിറക്കാൻ രംഗത്തുണ്ടായിരുന്നു. ഉത്രാടത്തിന് വിളവെടുപ്പ് നടത്തും.
കുറുന്തോട്ടി കൃഷിയിൽ ദേശീയ ശ്രദ്ധ നേടിയിരുന്നു ശാരദ. കഴിഞ്ഞ സ്വാതന്ത്യദിന പരേഡിലേക്ക് കേന്ദ്ര ആയുർ മന്ത്രാലയത്തിൻ്റെ പ്രത്യേക അതിഥിയായി അറുപത്തിയഞ്ചുകാരിയായ ശാരദ ഡൽഹിയി ൽ പങ്കെടുത്തിരുന്നു.
മുറിയാത്തോട്എ ഡി എസിലെ ധനലക്ഷമി കുടുംബശ്രീ അംഗമാണ് ശാരദ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.