ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം വർത്തമാനകാലത്ത് അനിവാര്യം: സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികൾ 

ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം വർത്തമാനകാലത്ത് അനിവാര്യം: സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികൾ 

 കണ്ണൂർ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ശ്രീ ശങ്കരാചാര്യ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികൾ നിർവഹിച്ചു . കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ ഭദ്രദീപം കൊളുത്തിയാണ് സ്വാമി ഉദ്ഘാടനം നിർവഹിച്ചത് . രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെത്തിയ സച്ചിദാനന്ദ ഭാരതി സ്വാമികളെ ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വരവേറ്റു . തന്ത്രി സ്വാമികളെ തുളസി മാല അണിയിച്ചു .തുടർന്ന് വാദ്യഘോഷങ്ങളുടെയും  താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു . ക്ഷേത്ര ദർശനം നടത്തിയ സ്വാമികൾ ക്ഷേത്രം വലം വച്ചു . തുടർന്ന് വേദിയിലെത്തിയ സ്വാമികൾ ഭദ്രദീപം തെളിയിച്ചു. ഈ സമയത്ത് എടയാർ ബ്രദേഴ്സിന്റെ സംഗീത കച്ചേരി വേദിയിൽ അരങ്ങേറി. ശങ്കരാചാര്യ വിരചിതമായ ഭജഗോവിന്ദം പാടിയാണ് സ്വാമിയെ വേദിയിലേക്ക് സ്വീകരിച്ചത് . തുടർന്നു ഉദ്ഘാടന സമ്മേളനം നടന്നു . സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികളെ സുധ രവീന്ദ്രനാഥ് പൊന്നാട അണിയിച്ചു . ശ്രീ ശങ്കരാചാര്യരുടെ ശില്പവും സ്വാമികൾക്ക് കൈമാറി . സി രഘുനാഥ് സി കെ സദാനന്ദൻ എന്നിവർ സ്വാമികളെ ഷാളണിയിച്ചു സ്വീകരിച്ചു. പരിപാടിയുടെ കോഡിനേറ്റർ ഇ കെ രമേഷ് ബാബു  സ്വാമികൾക്ക്  ഹാരമണിയിച്ചു. കെ വി സുമേഷ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രഥമ ചെറുശ്ശേരി പുരസ്കാര സമർപ്പണ ചടങ്ങാണ് നടന്നത് . മോക്ഷ മാർഗ്ഗത്തിലേക്ക് ഇനിയെത്ര ദൂരം, കതിവന്നൂർ വീരൻ ദൈവവും കനലാടിയും എന്ന പുസ്തകം എഴുതിയ ഡോ. കെ വി മുരളി മോഹനന് സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികൾ പ്രഥമ ചെറുശ്ശേരി പുരസ്കാരം സമർപ്പിച്ചു. പ്രശസ്തിപത്രം
കെ വി സുമേഷ് എംഎൽഎ കൈമാറി. പുരസ്കാര ജേതാവ് ഡോക്ടർ കെ വി മുരളി മോഹനൻ സംസാരിച്ചു. ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട്, മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ, കോർപ്പറേഷൻ കൗൺസിലർ എ കുഞ്ഞമ്പു , കെ രാമദാസ് , സി കെ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി . ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം വർത്തമാനകാലത്ത് അനിവാര്യമാണെന്ന് സ്വാമി സച്ചിദാനന്ദഭാരതി സ്വാമികൾ പറഞ്ഞു .

 സംഘാടകസമിതി ചെയർമാൻ എം ടി പ്രകാശൻ അധ്യക്ഷത വഹിച്ചു . ശ്രീ ശങ്കരാചാര്യ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതവും സംഘാടകസമിതി കൺവീനർ  രാഹുൽ രാജീവൻ നന്ദിയും പറഞ്ഞു.
ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് കണ്ണൂർ കോർപ്പറേഷൻ  ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര , ബി ജെ പി ദേശീയ സമിതി അംഗം സി രഘുനാഥ് തുടങ്ങിയവർ ചടങ്ങിന് എത്തിയിരുന്നു.
 ഉദ്ഘാടന സഭയ്ക്ക് ശേഷം ശ്രീശങ്കര തിരുവാതിര സംഘത്തിന്റെയും വടേശ്വരം ക്ഷേത്ര മാതൃസമിതിയുടെയും ആഭിമുഖ്യത്തിലുള്ള തിരുവാതിരകളി അരങ്ങേറി . ശ്രീനന്ദ രാജീവ് പുന്നാട് ഭരതനാട്യം അവതരിപ്പിച്ചു.
കലാഭവൻ ദിൽന,സാധിക സുനിൽകുമാർ എന്നിവർ ഗാനാർച്ചന നടത്തി . രാവിലെ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ സൗന്ദര്യലഹരി കീർത്തനാലാപനവും ഉണ്ടായിരുന്നു. പ്രസാദ സദ്യയും ഒരുക്കിയിരുന്നു






News Desk
2025-09-20



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.