പുത്തൂരിൽ 336 ഏക്കർ വിസ്തൃതിയിൽ ഒരുക്കിയ സുവോളജിക്കൽ പാർക്ക് ഏഷ്യയിലെ രണ്ടാമത്തെ വലിയതും ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂവായി ചരിത്രം കുറിച്ചു.
പ്രകൃതിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നതാണ് ഈ പാർക്കിന്റെ മുഖ്യ ആകർഷണം. മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് ഔപചാരികമായി നാടിന് സമർപ്പിച്ചു.

മൊത്തം 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യമാണിവിടെ ഒരുക്കിയിരിക്കുന്നത്.
മൃഗങ്ങൾക്ക് സ്വകാര്യമായി വിശ്രമിക്കാനും ജീവിക്കാനും 23 പ്രത്യേക ആവാസമേഖലകളും സജ്ജീകരിച്ചിട്ടുണ്ട്.
നിലവിൽ തൃശൂർ മൃഗശാലയിലെ 439 ജീവികളെ പുത്തൂരിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പാർക്കിലെ ആദ്യ താമസക്കാരി നെയ്യാറിൽ നിന്നെത്തിയ 13 വയസ്സുള്ള വൈഗ എന്ന കടുവയാണ്.
സന്ദർശകർക്കായി പെറ്റ് സൂ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള വെർച്വൽ സൂ തുടങ്ങിയ നവീന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, പാർക്കിന്റെ 6.5 കിലോമീറ്റർ ചുറ്റളവിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് ലഭ്യമാക്കി.
നടന്ന് കാണാൻ ബുദ്ധിമുട്ടുള്ളവർക്ക് ബസ് സേവനം വലിയ ആശ്വാസമാണ്. ബസുകൾ പാർക്കിനകത്തെ വിവിധ പോയിന്റുകളിൽ നിര്‍ത്താനും, സന്ദർശകർക്ക് ഇറങ്ങി കാഴ്ചകൾ ആസ്വദിക്കാനും അതേ ടിക്കറ്റിൽ വീണ്ടും ബസുകളില്‍ കയറാനും സൗകര്യമുണ്ടാകും
കിഫ്ബി അനുവദിച്ച ₹331 കോടി രൂപയും പ്ലാൻ ഫണ്ടിലെ ₹40 കോടി രൂപയും ചേർത്ത് ആകെ ₹371 കോടിയോളം രൂപ ചെലവഴിച്ചാണ് പാർക്ക് സജ്ജമാക്കിയത്.
സർവീസ് റോഡ്, സന്ദർശക പാത, കംഫർട്ട് സ്റ്റേഷനുകൾ, ട്രാം സ്റ്റേഷനുകൾ, ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ സെന്റർ, ക്വാറന്റൈൻ സെന്റർ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.