പോലീസ് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത്. കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്നകുമാര്‍ ആണ് മത്സരരംഗത്തുള്ളത്. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള വാര്ഡാണാണ് കോട്ടൂർ.
നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
32 വർഷത്തെ സേവനത്തിനുശേഷമാണ് ടി കെ രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്. അഴീക്കലിലെ മറുനാടൻ തൊഴിലാളിയുടെ കൊലപാതകം, പയ്യാവൂരിൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ കേസ്, പാപ്പിനിശ്ശേരി പാറക്കലിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാകം, കണ്ണൂരിൽ തീവണ്ടിയുടെ കംപാർട്ട്മെന്റിന് തീയിട്ട കേസ് തുടങ്ങിയവ അന്വേഷിച്ചത് രത്നകുമാറാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.