മലയാള ചലച്ചിത്ര വേദിയിൽ നിരവധി അനശ്വര മുഹൂർത്തങ്ങൾ സമ്മാനിച്ച പ്രശസ്ത സിനിമ നടൻ രാഘവൻ ഇന്ന്( ഡിസംബർ 12 ) ശതാഭിഷക്തനാകുന്നു.
84 വയസിലും അഭിനയം തുടരുന്ന രാഘവൻ ചലച്ചിത്ര രംഗത്ത് 57 വർഷം പിന്നിട്ടു.
1968ൽ റിലീസായ മലയാളത്തിലെ 'കായൽക്കരയിൽ ' എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ച രാഘവൻ 2025 ൽ 'ഒറ്റക്കൊമ്പൻ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച് വരികയാണ്.
1970-80 കാലഘട്ടത്തിൽ രാഘവൻ മലയാളത്തിലെ ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിരുന്നു.
മലയാള ചലച്ചിത്ര വേദിയിൽ നിരവധി അനശ്വര അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച രാഘവന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയി. ഈ പ്രായത്തിലും അദ്ദേഹം അഭിനേതാവായിരിക്കുന്നു എന്നത് കലയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണമാണ് കാണിക്കുന്നത്.
തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പരേതരായ ആലിങ്കിൽ ചാത്തുക്കുട്ടിയുടെയും ഇടക്കളവൻ
കല്യാണിയുടെയും മകനായി 1941 ഡിസംബർ 12 നാണ് രാഘവൻ ജനിച്ചത്.
ഇപ്പോൾ തിരുവനന്തപുരത്ത് കവടിയാറിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് രാഘവൻ.
തളിപ്പറമ്പ
ബി ഇ എം എൽ പി സ്കുളൾ, മൂത്തേടത്ത് ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ എന്നിവിടങ്ങളിലായിരുന്നു പഠനം.
പിന്നീട്
അമ്മാവനായ ഇ കരുണാകരൻ ജ്യോത്സ്യരുടെ നിർദ്ദേശപ്രകാരം
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിന് മുന്നിലെ ടാഗോർ സ്മാരക കലാസമിതിയിൽ ചേർന്ന് വി ചന്ദ്രശേഖരൻ വൈദ്യരുടെ നേതൃത്വത്തിൽ നാടകാഭിനയം തുടങ്ങി.
നല്ല ഭാഷാസ്വാധീനമുള്ള വൈദ്യർ എഴുത്തുകാരനും നാടക സംവിധായകനുമായിരുന്നു.
സ്വാമി ബ്രഹ്‌മവ്രതൻ എഴുതിയ"കേരള സിംഹം പഴശ്ശിരാജ " എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.
1959-60 കാലഘട്ടമായിരുന്നു അത്.മറ്റൊരു നാടകത്തിൽ ആലിക്കോയ ഹാജി എന്ന വയോധികന്റെ റോളിലും അഭിനയിച്ചു.മൂന്നാമത് നാടകത്തിൽ വെല്ലസ്ലി പ്രഭുവായും വേഷമിട്ടു.
കർണ്ണാടക അതിർത്തി പ്രദേശങ്ങളായ മംഗലാപുരം, കുടക്, വീരാജ്പേട്ട, മെർക്കാറ എന്നിവിടങ്ങളിലും തളിപ്പറമ്പിൻ്റെ കിഴക്കൻ മലയോര മേഖലകളിലും നാടകങ്ങൾ അവതരിപ്പിച്ചു.
എഞ്ചിനീയറാകാനായിരുന്നു രാഘവൻ്റെ മോഹം. ഗണിത ശാസ്ത്രവും ഭൗതീക ശാസ്ത്രവും ഇഷ്ട വിഷയവുമായിരുന്നു. എന്നാൽ രസതന്ത്രം തീരെ വഴങ്ങുന്നതായിരുന്നില്ല. അങ്ങിനെ എഞ്ചിനീയറാവാനുള്ള മോഹവും അവസാനിച്ചു.
അപ്പോഴാണ് "മാതൃഭൂമി" ദിനപത്രത്തിൽ മധുരയിൽ ഡോ: രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന "ഗാന്ധിഗ്രാം " എന്ന സ്ഥാപനത്തെക്കുറിച്ചറിയുന്നത്. അവിടെ പ്രവേശനം നേടി. നാല് വർഷം സ്ക്കോളർഷിപ്പോടെ അവിടെ താമസിച്ചു പഠിച്ചു.
അഭിനയമോഹം കലശലായിരുന്ന രാഘവൻ ഡൽഹി നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനത്തിനായി അപേക്ഷിച്ചു. താമസിയാതെ അവിടെ പ്രവേശനം ലഭിച്ചു.
ഡോ : ഇബ്രാഹിം അൽ ഖാസിമിയായിരുന്നു സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ.
പിൽക്കാലത്ത് ഏറെ പ്രശസ്തനായ ഡോ: കുമാര വർമ്മ അവിടെ രാഘവന്റെ സീനിയർ വിദ്യാർത്ഥിയായിരുന്നു.
ഡ്രാമ സ്ക്കൂൾ പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും സിനിമയിലേക്കുള്ള അവസരങ്ങളായിരുന്നു രാഘവനെ കാത്തിരുന്നത്.
കന്നഡ സിനിമയിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായിരുന്ന ജി വി അയ്യരുമായുള്ള പരിചയമാണ് ഇതിന് സഹായകമായത്.കന്നഡയിൽ 'ഓരുകെ മഹാ സഭ്യ' എന്ന ഒരു ചിത്രം ചെയ്തു .
'ചൌക്കട ദീപ' എന്ന സിനിമയിൽ നായകനായി.
1968-ൽ "കായൽക്കരയിൽ " എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
1969 ൽ രാമു കാര്യാട്ടിന്റെ "അഭയം ", 1972 ൽ പി എൻ മേനോന്റെ "ചെമ്പരത്തി '' എന്നി സിനിമ
കളിൽ നായകനായി അഭിനയിച്ചതോടു കൂടി രാഘവൻ മലയാള സിനിമയുടെ ഭാഗമായി മാറി.
ചെമ്പരത്തിയിലെ ' ചക്രവർത്തി നി' എന്ന പ്രശസ്ത ഗാന രംഗത്ത് അഭിനയിച്ചത് രാഘവനാണ്.
അന്നത്തെ പ്രമുഖ സംവിധായകരുടെ പതിനഞ്ച് സിനിമകളിൽ നായകനായും ഉപനായകനായും മിന്നിതിളങ്ങിയ രാഘവൻ അതിവേഗം ജനപ്രിയ നടനായി മാറി.
നൂറ്റി ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ച രാഘവന് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ സംവിധായകൻ ഐ വി ശശിയാണ്.അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായ ഉത്സവം, ആലിംഗനം, വാടകക്ക് ഒരു ഹൃദയം, അനുമോദനം, അങ്ങാടി, ഇവർ, 1921 തുടങ്ങിയ ചിത്രങ്ങളിൽ രാഘവൻ അഭിനയിച്ചു.
1969 ൽ റസ്റ്റ്ഹൗസ്, വീട്ടുമൃഗം,1970 ൽ കുറ്റവാളി , സൂസി,അമ്മ എന്ന സ്ത്രീ, 1971 ൽ
സി ഐ ഡി നസീർ, പ്രതിദ്ധ്വനി , തപസ്വിനി,ഉമ്മാച്ചു,ആഭിജാത്യം 1972 ൽനൃത്തശാല1973 ൽ ചായം, ദർശനം, മഴക്കാറ്, ഗായത്രി, പെരിയാർ, ആരാധിക,നഖങ്ങൾ, ശാസ്ത്രം ജയിച്ചും മനുഷ്യൻ തോറ്റു,പ്രേതങ്ങളുടെ താഴവര, ഉദയം, സ്വർഗപുത്രി, ആശാചക്രം, ഊർവ്വശി ഭാരതി
1974 ൽ അയലത്തെ സുന്ദരി, നഗരം സാഗരം, ഭൂഗോളം തിരിയുന്നു, പാതിരാവും പകൽ വെളിച്ചവും, പട്ടാഭിഷേകം
1975 ൽ
സ്വാമി അയ്യപ്പൻ, നിർമ്മല, മധുരപ്പതിനേഴ്, ഉത്സവം,
ഭാര്യയില്ലാത്ത രാത്രി, അയോദ്ധ്യ, മത്സരം
1976 ൽ ആലിംഗനം, ഹൃദയം ഒരു ക്ഷേത്രം, മധുരം തിരുമധുരം, ലൈറ്റ് ഹൗസ്, മാനസവീണ, അംബം - അംബിക -അംബാലിക , പാൽക്കടൽ
1977 ൽ ശ്രീ മുരുകൻ, മനസ്സൊരു മയിൽ, ആദ്യപാഠo,
ശുക്രദശ, രാജപരമ്പര, ടാക്സി ഡ്രൈവർ, ഊഞ്ഞാൽ, വിടരുന്ന മൊട്ടുകൾ, വരദക്ഷിണ
1978 ൽ പ്രിയദർശിനി, വാടകക്ക് ഒരു ഹൃദയം, കൈതപ്പൂ , ഹേമന്തരാത്രി, ബലപരീക്ഷണം, റൗഡി രാമു, അനുമോദനം, രാജു റഹിം, മനോരഥം1979 ൽ അഞ്ജാത തീരങ്ങൾ, ഇന്ദ്രധനുസ്സ്, ഒറ്റപ്പെട്ടവർ, ജിമ്മി,
ഇവൾ ഒരു നാടോടി, അമൃതചുബനം,രാജവീഥി, ലജ്ജാവതി, കണ്ണുകൾ, ഹൃദയത്തിൻ്റെ നിറങ്ങൾ, ഈശ്വര ജഗദീശ്വര, 1980 ൽ അങ്ങാടി, അമ്മയും മകളും, സരസ്വതിയാമം, ഇവർ, അധികാരം
1981ൽ പൂച്ചസന്യാസി, വാടക വീട്ടിൽ അതിഥി, പഞ്ചപാണ്ഡവർ
1982 ൽ അങ്കുരം, ഇന്നല്ലെങ്കിൽ നാളെ, പൊന്മുടി, ലഹരി
1985 ൽ ഏഴ് മുതൽ ഒമ്പതു വരെ, രംഗം, ഞാൻ പിറന്ന നാട്ടിൽ1986 ൽ ചേക്കേറാനൊരു ചില്ല1987 ൽഎല്ലാവർക്കും നന്മകൾ1988 ൽ 1921,എവിഡൻസ്1992 ൽ അദ്വൈതം, പ്രിയപ്പെട്ട കുക്കു1993 ൽ
ഓ ഫാബി1994 ൽ അവൻ അനന്തപത്മനാഭൻ1995 ൽ പ്രായിക്കര പാപ്പാൻ, കുലം
1997ൽ അത്യുന്നതങ്ങളിൽ കൂടാരം പണിതവർ1999 ൽ വർണ്ണച്ചിറകുകൾ 2000 ത്തിൽഇന്ദ്രിയം ,2001 ൽമേഘമൽഹർ, വക്കാലത്ത് നാരായണൻകുട്ടി2004 ൽ ഉദയം2009 ൽ
മൈ ബിഗ് ഫാദർ2010 ൽ സ്വന്തം ഭാര്യ സിന്ദാബാദ്,ഇങ്ങിനെയും ഒരാൾ
2012 ൽ ബാങ്കിംഗ് അവർ 10 ടു 4, സീൻ ഒന്ന് നമ്മുടെ വീട്, ഓർഡിനറി
2013 ൽ ആട്ടക്കഥ, ദി പവർ ഓഫ് സൈലൻസ്
2014ൽഅപ്പോത്തിക്കരി, 2015 ൽ സാൾട്ട് മാങ്കോ ട്രീ, 2016 ൽ ആൾരൂപങ്ങൾ
2017 ൽ കെയർ ഓഫ് സൈറ ബാനു
2018 ൽ പ്രേതം - 2,എൻ്റെ ഉമ്മാൻ്റെ പേര് 2019 ൽ ലൂക്ക
2020 ൽ കിലോമീറ്റർ ആൻ്റ് കിലോമീറ്റർ, 2022 ൽ പത്തൊൻപതാം നൂറ്റാണ്ട് ,
ദി ഹോപ്പ് എന്നിവയാണ് രാഘവൻ അഭിനയിച്ച മറ്റു ചിത്രങ്ങൾ. തെലുങ്കിൽ ഉമാമഹേശ്വര ഉഗ്രരൂപസ്യ, മാർട്ടിൻ ലൂതർ കിംഗ് എന്നി സിനിമകളിലും രാഘവൻ അഭിനയിച്ചു.
ദൂരദർശൻ ആദ്യം സംപ്രേഷണം ചെയ്ത 'ഇവരും മനുഷ്യരാണ്' എന്ന പരമ്പരയിലും രാഘവനായിരുന്നു നായകൻ . 'ദേഹാന്തരം ' എന്ന ഷോർട്ട് ഫിലിംമിലും അഭിനയിച്ചു.
മലയാളത്തിലെ അനശ്വര ഗാനങ്ങൾ പലതും വെള്ളിത്തിരയിൽ പാടി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് രാഘവൻ . മലയാളത്തിലെ സുവർണ്ണ ഗാനങ്ങൾക്ക് ചുണ്ടനക്കാൻ ഭാഗ്യമുണ്ടായ ഒരു നിര തന്നെയുണ്ട് രാഘവന്.
ശാരദ, ജയഭാരതി,
വിധുബാല, അന്തരിച്ച വിജയശ്രീ,
റാണിചന്ദ്ര, ശ്രീദേവി,
ശ്രീവിദ്യ, സുജാത, സിൽക്ക് സ്മിത തുടങ്ങിയ നടികൾ രാഘവൻ്റെ നായികമാരായി അഭിനയിച്ചിട്ടുണ്ട്.
1987-ൽ "കിളിപ്പാട്ട് " എന്ന സിനിമ സംവിധാനം ചെയ്തു.
തിരക്കഥയും, സംഭാഷണവും, നിർമ്മാണവുമെല്ലാം രാഘവൻ തന്നെയായിരുന്നു.
1988-ൽ രവി കടക്കൽ തിരക്കഥയെഴുതിയ "എവിഡൻസ് " എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി.
ഏഷ്യാനെറ്റ്, സൂര്യ ടി വി, അമൃത ടി വി, സ്റ്റാർ വിജയ് തുടങ്ങിയവ സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളിൽ അഭിനയിച്ചു.
വാകച്ചാർത്ശമനതാളം,വസുന്ധര മെഡിക്കൽസ്,ശ്രീരാമൻ ശ്രീദേവി, മുഹൂർത്തം, കടമറ്റത്ത് കത്തനാർ, മിന്നുകെട്ട്, കൃഷ്ണകൃപാസാഗരം, സ്നേഹം, സെന്റ് ആന്റണി, ശ്രീ ഗുരുവായൂരപ്പൻ, വേളാങ്കണ്ണി മാതാവ്, സ്വാമിയേ ശരണം അയ്യപ്പാ, രഹസ്യം, ഇന്ദ്രനീലം, ആകാശദൂത്, സ്നേഹക്കൂട്, ഭാഗ്യലക്ഷ്മി, അമ്മേ മഹാമായേ, മൂന്നു മണി, വാനമ്പാടി, കസ്തൂരിമാൻ, മൗനരാഗം,
കളിവീട് തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചത്.
ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് (2018),തരംഗിണി ടെലിവിഷൻ അവാർഡ് (2018),
ജന്മഭൂമി അവാർഡ് (2018),കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് (2019) ലഭിച്ചു, തോപ്പിൽ ഭാസിഅവാർഡ് (2019), പി ഭാസ്ക്കരൻ ജന്മശതാബ്ദി പുരസ്ക്കാരം(2024) എന്നിവ ലഭിച്ചു .
"കിളിപ്പാട്ട് "ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടി.
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' യുടെ ജനറൽ സെക്രട്ടരി പദവിയും രാഘവൻ വഹിച്ചിരുന്നു.
കല്യാശേരി മാങ്ങാട്ടെ പരേതരായ പ്രൊഫ: പി ചന്തുക്കുട്ടിയുടെയും പി സി നാരായണിയുടെയും മകൾ ശോഭ യാണ് ഭാര്യ.
'നമ്മൾ ' എന്ന സിനിമയിലൂടെ നായക നടനായി ചലിച്ചിത്ര രംഗത്ത് വന്ന പരേതനായ ജിഷ്ണു, ജ്യോത്സ്ന എന്നിവർ മക്കളാണ് .
2023 ൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം വി ഗോവിന്ദൻ
എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഹാപ്പിനെസ്സ് ഫെസ്റ്റി "ന്റെ ഭാഗമായി
തളിപ്പറമ്പിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വെച്ച്
ചലച്ചിത്ര മേഖലയിൽ തളിപ്പറമ്പിന്റെ സ്ഥാനം അടയാളപ്പെടുത്തിയ രാഘവനെ ആദരിച്ചിരുന്നു.
തളിപ്പറമ്പ് സ്വദേശിയും പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ മൊട്ടമ്മൽ രാജൻ തൻ്റെ മാതാപിതാക്കളുടെ സ്മരണക്കായി ഏർപ്പെടുത്തിയ 2023 ലെ മൊട്ടമ്മൽ രാമൻ - ശ്രീദേവി പുരസ്ക്കാരം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് രാഘവന് സമർപ്പിച്ചിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.