തളിപ്പറമ്പ: ഒരു സീറ്റിനാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ ഡി എഫ് നെ കൈവിട്ടത്.
പതിനേഴ് ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ഒമ്പത് ഡിവിഷനുകളിൽ യു ഡി എഫ് വിജയിപ്പോൾ എട്ട് ഡിവിഷനുകളിൽ മാത്രമാണ് എൽ ഡി എഫ് വിജയിച്ചത്. യു ഡി എഫിൽ നിന്നും ജെസ്സി ഷിജി വട്ടക്കാട്ട് (തേർത്തല്ലി - സ്വതന്ത്ര സ്ഥാനാർത്ഥി ),അജേഷ് പൂവനാട്ട്( ഉദയഗിരി),
സി ബി കൃഷ്ണൻകുട്ടി മാസ്റ്റർ(കാർത്തികപുരം), വി എ റഹിം (കരുവൻചാൽ ),മിനി ജോയ് (നടുവിൽ),
കെ റുഖിയ ( ചെങ്ങളായി), ബിന്ദു ബിനോയി (പരിയാരം), പ്രമീള രാജൻ (കൂവേരി), ഫസീല സംശീർ ( ചപ്പാരപ്പടവ്) എന്നിവരാണ് വിജയിച്ചത് .പി പ്രേമലത (ആലക്കോട്), എ വി ഭവാനി ( ചുഴലി), പി കെ കുഞ്ഞിരാമൻ ( കുറുമാത്തൂർ),പി മാധവൻ( പന്നിയൂർ), പി ശ്രീമതി( പട്ടുവം) , പി ഷൈനി ( കുറ്റിയേരി), എം പി മധു (കടന്നപ്പള്ളി), എം പ്രീത ( പാണപ്പുഴ) എന്നിവരാണ് എൽ ഡി എഫി ൽ നിന്നും വിജയിച്ചവർ .
1995 ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചതുമുതൽ എൽ ഡി എഫ്ഭരണത്തിലായിരുന്നു.
ജയപുരം രാജു (1995 ), പി വി ചാത്തുക്കുട്ടി (2000), ഇ സുജാത (2005), മനു തോമസ് (2010), ടി ലത (2015), സി എം കൃഷ്ണൻ ( 2020) എന്നവരാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരായിരുന്നവർ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.