പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ വിജയാഘോഷത്തിന്
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത സംഭവം പാലക്കാട് ശ്രദ്ധേയമാകുന്നു.
പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി അഞ്ജു സന്ദീപ് ആണ് ബിജെപിയുടെ വിജയാഘോഷ റാലിയിൽ പങ്കെടുത്തത്.
ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനൊപ്പം അഞ്ജു നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവന്നു.
കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഹ്ലാദ റാലിയിലായിരുന്നു അഞ്ജുവിന്റെ സാന്നിധ്യം.
മണ്ണാർക്കാട് നഗരസഭയിലെ വാർഡ് 24-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ചുറ്റിക–അരിവാൾ–നക്ഷത്രം ചിഹ്നത്തിൽ പി. എസ്. അഞ്ജു (അഞ്ജു സന്ദീപ്) ആണ് മത്സരിച്ചത്.
എന്നാൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഷീജ രമേശ് ആണ് ഇവിടെ വിജയിച്ചത്.
വാർഡിൽ രണ്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ബിജെപി സ്ഥാനാർത്ഥി ഇല്ലാതിരുന്നിട്ടും അഞ്ജുവിന് ലഭിച്ചത് 278 വോട്ടുകൾ മാത്രമായിരുന്നു. വിജയിയായ ലീഗ് സ്ഥാനാർത്ഥി ഷീജ രമേശിന് 555 വോട്ടുകൾ ലഭിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.