തളിപ്പറമ്പ :തളിപ്പറമ്പ നഗരസഭയിലെ 29-ാം വാർഡിലെ പൂക്കോത്ത് നട - പൂക്കോത്ത് തെരു റോഡ് റീ-ടാറിങ്ങ് പ്രവൃത്തി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി.കഴിഞ്ഞ 15-ാം തീയതിയാണ്
പ്രസ്തുതറോഡ് റീ- ടാറിങ്ങ് നടത്തിയത്. എന്നാൽ അതിന് മുകളിൽ ജില്ലിപ്പൊടി വിതറാതെ കരാറുകാരൻ മുങ്ങുകയായിരുന്നു. ഉരുകിയൊലിക്കുന്ന ടാറിൽ ചവുട്ടി കാൽനടയാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
മാത്രമല്ല മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡിൻ്റെ ഒരു ഭാഗത്ത് പ്രവൃത്തി കൃത്യമായി ചെയ്യണമെന്ന പ്രദേശവാസികളുടെ അഭിപ്രായത്തിനും കരാറുകാരൻ വിലകല്പിച്ചില്ല.
സംഭവം നിയുക്ത മുനിസിപ്പൽ കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പൂക്കോത്ത് നട റസിഡൻസ് അസോസിയേഷനു കീഴിലെ റോഡ് റീ - ടാറിങ്ങ് നടത്തിയ ഭാഗത്തെ വീട്ടുകാർ നഗരസഭ സെക്രട്ടറിക്കും തദ്ദേശസ്വയംഭരണ വകുപ്പിനും പരാതി നൽകിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.