കൂടാളി: പൂവ്വത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ കൊടിയേറ്റ ഉത്സവം ജനുവരി ആറുമുതൽ 12 വരെയും പൂവ്വത്തൂരമ്മയ്ക്കുള്ള മകരപ്പൊങ്കാല സമർപ്പണം 14-നും നടക്കും.
ആറിന് വൈകീട്ട് അഞ്ചിന് വിളംബര ഘോഷയാത്ര. രാത്രി ഏഴിന് ഏഴിന് കലാ പരിപാടികളും വിൽകലാമേളയും. ഉത്സവ ദിവസങ്ങളിൽ രാവിലെ അഞ്ചിന് നട തുറക്കും. ഏഴ് മുതൽ 11 വരെ രാവിലെ എട്ടിന് നാരായണീയ പാരായണം.
ഏഴിന് രാവിലെ 10-ന് സംഗീത ആരാധന, 11-ന് ഓട്ടൻ തുള്ളൽ, 6.30-ന് ആചാര്യ വരണം, തുടർന്ന് കൊടിയേറ്റം, കേളി രാത്രി ഒൻപതിന് തായമ്പക.
എട്ടിന് രാവിലെ 10-ന് ആധ്യാത്മിക പ്രഭാഷണം, 12-ന് ചാക്യാർ കൂത്ത്, രാത്രി എട്ടിന് തിടമ്പ് നൃത്തം, തിരുവാതിര.
ഒൻപതിന് രാവിലെ 10-ന് ഭജന, സത്സംഗം, രാത്രി ഏഴിന് തിടമ്പ് നൃത്തം, ഒൻപതിന് നൃത്ത പരിപാടി.
10-ന് രാവിലെ 10-ന് ഉത്സവ ബലി, വൈകീട്ട് ദീപാരാധന, രാത്രി 7.30-ന് പഞ്ചവാദ്യം, മേളം, തിടമ്പ് നൃത്തം.
11-ന് രാവിലെ 9.30-ന് ഫ്‌ളൂട്ട് ഫ്യൂഷൻ, 11-ന മോട്ടിവേഷൻ ക്ലാസ്, വൈകീട്ട് ആറിന് ചുറ്റുവിളക്ക്, പള്ളിവേട്ട, പാണ്ടിമേള, പള്ളിക്കുറുപ്പ്.
12-ന് രാവിലെ ആറാട്ട്, കൊടിയിറക്കൽ, രാത്രി 12-ന് ഭക്തിഗാന മേള. ഉത്സവ ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാകും.
14-ന് പൂവ്വത്തൂരമ്മയ്ക്ക് മകരപ്പൊങ്കാല സമർപ്പണം നടക്കും. പുലർച്ചെ നാലിന് കണി ദർശനം, രാവിലെ ഏഴിന് പൊങ്കാല കിറ്റ് വിതരണം, 9.30-ന് പൊങ്കാല സമർപ്പണത്തിന്റെ മാർഗനിർദേശം, തുടർന്ന് ക്ഷേത്ര ആചാര്യൻ കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും.
10-ന് മേൽശാന്തി വിഷ്ണുഭട്ട് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. 10.30-ന് പ്രസാദ ഊട്ട്, 11-ന് ഉച്ചപൂജ പൊങ്കാല സമർപ്പണം, 12-ന് പുഷ്പാഭിഷേകം എന്നിവയും നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.