കേരളത്തിൽ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം.
ജനവിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു.
ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മോദി, ഈ നേട്ടത്തിന്റെ ഊർജം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണമെന്ന് സംഘത്തോട് ആവശ്യപ്പെട്ടു.
ഏകദേശം ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചയിൽ അദ്ദേഹം അംഗങ്ങളുമായി വിശദമായി സംവദിച്ചു.
കൂടിക്കാഴ്ച്ചയിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.