ഇറാനിലെ യുദ്ധം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സം ഔഷധ വിപണിയെ ബാധിച്ചു.
ഔഷധ നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും സോൾവെന്റുകളുടെയും വിലയിൽ ഉണ്ടായ വർധന കണക്കിലെടുത്ത് മരുന്നുകളുടെ വില 15 ശതമാനം വരെ കൂട്ടാനാണ് നിർദേശം.
വിതരണതടസ്സം ഒഴിവാക്കാൻ കോവിഡ് കാലഘട്ടത്തിന് സമാനമായ നടപടി ക്രമങ്ങളാണ് സർക്കാർ നടത്തുന്നത്.
രണ്ട് മാസത്തിനിടെ പല രാസവസ്തുക്കളുടെയും വില ഇരട്ടിയായിട്ടുണ്ട്. ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ വിലയിൽ 30% മുതൽ 100% വരെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് പ്രധാനമായും ചെറുകിട ഫാർമ കമ്പനികളെയും കരാർ നിർമാണ സ്ഥാപനങ്ങളെയും ബാധിച്ചു. വിലക്കയറ്റം മൂലം പല എപിഐ നിർമാണ യൂണിറ്റുകളും പ്രവർത്തനം നിർത്തി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.