Kannur

പരിയാരം മുക്കുന്നിൽ വീടിൻ്റെ കിടപ്പ് മുറിയിൽ തീപിടുത്തം

പരിയാരം മുക്കുന്നിൽ വീടിൻ്റെ കിടപ്പ് മുറിയിൽ തീപിടുത്തം


തളിപ്പറമ്പ:മുക്കുന്നിലെ
റൈലമൻസിൽ കെ മൊയ്തുവിൻ്റെ ഇരുനില കോൺക്രീറ്റ് വീടിൻ്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിലാണ് തീപിടുത്തം
ഉണ്ടായത്. 
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം .
മുറിയിലെ അലമാറ, കട്ടിൽ, കിടക്ക, ജനറൽ എന്നിവ കത്തിനശിച്ചു. മുറിയിലെ ചുമരിൻ്റെ  തേപ്പ് പൊട്ടിപൊളിഞ്ഞു . വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഗ്രേഡ് കെ വി സഹദേവൻ,  അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ
കെ ശ്രീഹരിനാരായണൻ
എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗ ങ്ങളാണ് തീയണച്ചത്. 
തീപിടുത്തകാരണം മുറിയിൽ നിന്നും പുക ഉയർന്നതിനാൽ
ബി എ സെറ്റ് ധരിച്ച്  അകത്ത് കയറിയാണ് സേനാംഗങ്ങൾ തീയണച്ചത്.
ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
ഫയർ ആൻ്റ്  റെസ്ക്യു ഓഫീസർമാരായ 
എം ഷജിൽ കുമാർ , 
പി വി ഗിരീഷ്,
അനീഷ് പാലവിള, 
ജി കിരൺ, ഹോം ഗാർഡ് മാറായ 
കെ എം പുരുഷോത്തമൻ ,  
സി വി രവീന്ദ്രൻ, 
എ രാകേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.






News Desk
2026-04-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.