India

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഡി.കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ കൂടി ചുമതലയേൽക്കും. മന്ത്രിസഭയിലെ മലയാളികളായ കെ.ജെ.ജോർജും യു.ടി.ഖാദറും നാളെ സത്യപ്രതിജ്ഞ ചെയ്യും.സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും നാളെ മന്ത്രിയായി ചുമതലയേൽക്കും.

മുഖ്യമന്ത്രി ചർച്ചകൾ വേഗത്തിൽ പരിഹരിച്ചെങ്കിലും മന്ത്രിസഭ പുനസംഘടന കർണാടകയിൽ കീറാമുട്ടിയായി തുടരുകയാണ്. പ്രിയങ്ക് ഖാർഗെ, എം ബി പാട്ടീൽ, കൃഷ്ണ ബൈരേ ഗൗഡ, ഡോ.യതീന്ദ്ര സിദ്ധരാമയ്യ, ഈശ്വര്‍ ഖന്ദ്രേ എന്നിവർ സീറ്റുറപ്പിച്ചിട്ടുണ്ട്. മലയാളികളായ കെ.ജെ ജോര്‍ജ്, എൻ.എ.ഹാരിസ്, യു.ടി.ഖാദർ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷമാണ്.പ്രിയങ്ക് ഖാർഗയെ ഭൂപ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിച്ചു.

ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള ഒരാളും, ദളിത് ,ഒബിസി വിഭാഗത്തിൽ നിന്നുള്ള ഒരാളും വേണമെന്നാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഒന്നിൽ കൂടുതൽ ഉപമുഖ്യന്ത്രി എന്നതിനോട് ഹൈക്കമാൻഡിന് യോജിപ്പില്ല. മന്ത്രിസ്ഥാനത്തോടൊപ്പം പിസിസി അധ്യക്ഷ പദവിയും വേണമെന്നാണ് സതീഷ് ജർക്കഹോളിയുടെ ആവശ്യം. എന്നാൽ ഹൈക്കമാന്റ് വഴങ്ങാൻ തയ്യാറാവാത്തതോടെ കെപിസിസി അധ്യക്ഷപദവിയിലും വടംവലി രൂക്ഷമാണ്.






News Desk
2026-06-02



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.