കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വാണിമേൽ സ്വദേശി റീജിത്താണ് മരിച്ചത്. ഇടതുവശത്തെ കിഡ്നി സ്റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ നടത്തി. തുടർന്ന് പഴുപ്പ് വന്നതോടെയാണ് ആരോഗ്യനില വഷളായതെന്നും കുടുംബം ആരോപിച്ചു. യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിനെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കിഡ്നി സ്റ്റോൺ നീക്കാൻ ചികിത്സ തേടി മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പഴുപ്പ് രൂപപ്പെട്ട് പലതവണ അഡ്മിറ്റ് ആയിട്ടും ഡോക്ടർമാർ കൃത്യമായ മറുപടി നൽകിയില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രോഗി മരിച്ചതെന്നതിനാൽ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളുടെ പ്രതിഷേധിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.