തിരുവനന്തപുരം: സംസ്ഥാനത്ത് വൻ കടബാധ്യതയെന്ന് ധനകാര്യസ്ഥിതി റിപ്പോർട്ട്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. സംസ്ഥാന വരുമാനത്തിൻ്റെ 77 ശതമാനം പെൻഷനും ശമ്പളത്തിനും വേണ്ടി ചെലവഴിക്കേണ്ടി വരുന്നുണ്ട്.
റവന്യൂ വരുമാനത്തിൻ്റെ 20.9 ശതമാനം ചെലവഴിക്കുന്നത് പലിശ വീട്ടാൻ മാത്രമാണ്. 1.3 ശതമാനം മൂലധന ചെലവിനായി മാറ്റിവയ്ക്കുന്നതെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധവും ധവളപത്രം ശരിവയ്ക്കുന്നുണ്ട്. കിഫ്‌ബിക്കെതിരെ രൂക്ഷ വിമർശനമാണ് ധവളപത്രത്തിലുള്ളത്. കിഫ്ബി പ്രവർത്തിച്ചത് ഇരട്ട സർക്കാർ പോലെയാണെന്നാണ് ആക്ഷേപം.
കിഫ്ബി സിഇഒയ്ക്ക് എക്സ് ഓഫീഷ്യോ പദവി നൽകിയത് ചട്ട വിരുദ്ധമാണ്. സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥന് അമിത അധികാരം നൽകി. കിഫ്ബി മസാല ബോണ്ട് ഇറക്കാനായി 11 കോടി ചെലവാക്കിയത് അമിതമാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.