ഏച്ചൂർ: കോൺക്രീറ്റ് മെഷീനുമായി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട ശേഷം വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.45ഓടെ വട്ടപ്പൊയിലിലാണ് അപകടം നടന്നത്.
സമീപത്തെ പരസ്യ ബോർഡ് ഇടിച്ച് തകർത്ത ശേഷമാണ് വീട്ടുമുറ്റത്തേക്ക് ലോറി മറിഞ്ഞത്. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഏച്ചൂർ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.