കണ്ണൂർ . കണ്ണൂരിലെസ്വകാര്യ ആശുപത്രികളിലെ വേതന വർദ്ധനവിനായി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ ആശുപത്രികൾക്കുമുൻപിൽ നടത്തിവരുന്ന പണിമുടക്ക് ധർണാ സമരം തുടരും. തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ സമരം ഒത്തുതീർന്നില്ല. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ആശുപത്രി അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്നതിനായി കണ്ണൂർജില്ല ലേബർ ഓഫിസറുടെ നേതൃത്വത്തിൽ ഓരോ ആശുപത്രികളിലെയും മാനേജ്മെൻ്റ് പ്രതിനിധികളുമായും പ്രത്യേക ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്. ഇ എസ് ഐ പരിരക്ഷ ലഭിക്കാത്ത ജീവനക്കാർക്ക് മെഡിക്കൽ ഗ്രൂപ്പ് ഇൻഷൂറൻസ് നൽകാമെന്ന് ആശുപത്രി ഉടമകളുടെ പ്രതിനിധികൾയോഗത്തിൽ സമ്മതിച്ചിട്ടുണ്ട് എന്നാൽ മിനിമം വേതനo അനുവദിക്കുകയെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ സമരം മുൻപോട്ടു കൊണ്ടുപോകാൻ ഇന്ത്യൻ നഴ്‌സസ് അസോ ഭാരവാഹികൾ (ഐ എൻ എ ) അറിയിച്ചു . കണ്ണൂർ എം എൽ എ ടി ഒ മോഹനൻ്റെ സാന്നിദ്ധ്യത്തിൽ ഐഎൻഎ ഭാരവാഹികൾ ആരോഗ്യ മന്ത്രികെ മുരളീധരന് നഴ്‌സുമാരുടെ വിവിധ ആവശ്യങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് നിവേദനം നൽകി. ലേബർ സെക്രട്ടറി ഷാനവാസിന് ഫയർ റഫർ ചെയ്യാൻ മന്ത്രി നിർദ്ദേശം നൽകി സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതന പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു പരിഹാരമുണ്ടാകാത്ത പക്ഷം ജൂൺ 10 ന് ലേബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചതായി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ എ മുഹമ്മദ് ഷിഹാബ് അറിയിച്ചു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.