ചക്കരക്കൽ; 2.25 കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി പൊലീസ് പിടിയിൽ. കാവിൻമൂല ടൗണിലെ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് മോനി ( 39) ആണ് ചക്കരക്കൽ പൊലീസിൻ്റെ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴം അർദ്ധരാത്രിയോടെയാണ് ഈയാൾ വാടകയ്ക്ക് താമസിക്കുന്ന റൂമിൽ പൊലീസ് എത്തിയത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായാണ് പരിശോധന നടന്നത്.
ചക്കരക്കൽ പൊലീസും നാർക്കോട്ടിക്ക് സെല്ലും നടത്തിയ തിരച്ചിലിൽ ഈയാളുടെ മുറിയിൽ നിന്നാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. ചെറുപൊതികളിലാക്കി ചില്ലറ വില്പനയും ഈയാൾ നടത്തിയിരുന്നു. ഒരു പൊതിക്ക് 750 രൂപയോളം ഈടാക്കുമായിരുന്നു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറിയുടെ 200 മീറ്റർ അടുത്ത് നിന്നാണ് ഇത്രയും കഞ്ചാവ് പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്കടക്കം വില്‌പന നടത്തിയതായി സംശയിക്കുന്നു. ചക്കരക്കൽ എസ് ഐ ഇ വി വിനീത്, സി പി ഒ മാരായ ലിജു, മുഹമ്മദ് റമീസ് , നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ണൂർ കോടതി മൂന്ന് 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.