പോർച്ചുഗൽ :പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. ഇരുവരുടെയും കൈകൾ വിവാഹ മോതിരങ്ങൾ കാണിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ തന്റെ വിവാഹ വാർത്ത സ്ഥിരീകരിച്ചത്. ഏകദേശം പത്ത് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. അഞ്ച് കുട്ടികളുടെ സാന്നിധ്യത്തിൽലായിരുന്നു ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ടുകൾ.
2025 ഓഗസ്റ്റ് 11-ന് ജോർജിന റോഡ്രിഗസ് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന്റെ കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. വലിയ സെലിബ്രിറ്റി ആഘോഷങ്ങൾ ഒഴിവാക്കി തികച്ചും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയതെന്ന് ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫുട്ബോളിലെ പ്രമുഖരിൽ ചിലർ ചടങ്ങിൽ പങ്കെടുക്കുന്നതായി കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വൈറലായ ഫോട്ടോഗ്രാഫുകളിൽ മെസ്സി, എംബാപ്പെ, ഹാലൻഡ്, കെയ്ൻ എന്നിവരും ഉൾപ്പെടുന്നു. എന്നാൽ ഈ ചിത്രങ്ങൾ റൊണാൾഡോയുടെയും റോഡ്രിഗസിന്റെയും വിവാഹത്തിൽ നിന്നുള്ള യഥാർത്ഥ ഫോട്ടോകളല്ല. ചടങ്ങിൽ നിന്നുള്ള യഥാർത്ഥ ചിത്രങ്ങൾ എന്ന മട്ടിൽ ഓൺലൈനിൽ പ്രചരിക്കുന്നത് എഐ ചിത്രങ്ങളാണ്.
കഴിഞ്ഞയാഴ്ച താരത്തിന്റെ വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ ആയിരക്കണക്കിന് ആരാധകർ ആയിരുന്നു മെദീരയയിലെ പള്ളിക്ക് മുന്നിൽ തടിച്ച് കൂടിയിരുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.