തളിപ്പറമ്പിൽ വഖഫ് വാദത്തിൽ കുടിയൊഴിക്കേണ്ടി വന്നാൽ പ്രതികൂലമായി ബാധിക്കുക മുസ്ലിം കുടുംബങ്ങളെയാണെന്നും ഇവർക്കു വേണ്ടി ശബ്ദിക്കാൻ ബി ജെ പി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:എസ് സുരേഷ് പറഞ്ഞു .
തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബി ജെ പി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
മുസ്ലിം ലീഗ് ജമാ അത്ത് ഇസ്ലാമിക് പ്രസ്ഥാനത്തിന് അടിമപ്പെട്ടിരിക്കുന്നു. മതേതരത്വവും ജനാധിപത്യവും പ്രസംഗിക്കുന്ന മുസ്ലിം ലീഗും കോൺഗ്രസും വർഗിയ പ്രസ്ഥാനങ്ങളെ അങ്ങേയറ്റം സഹായിക്കുന്നു.സി പി ഐ -എംകേരളത്തിൽ തകർന്നിരിക്കുന്നു . കേരളത്തിൻ ഇനി ചെങ്കോടി പറക്കാൻ പോകുന്നില്ല.
പിണറായി വിജയനും
എം വി ഗോവിന്ദനും സി പി ഐ - എമ്മിൻ്റെ ശവകുഴി തോണ്ടി കഴിഞ്ഞു .നേതാക്കൻമാരുടെ
അഹങ്കാരവുംതൻ പ്രമാണിത്വവും ,കുടുംബാധിപത്യവും സി പി ഐ - എമ്മിനെ സമ്പൂർണ്ണമായി നശിപ്പിച്ചിരിക്കുന്നു .
ബി ജെ പി ലക്ഷ്യം കേരള ഭരണം പിടിക്കലാണെന്നും സുരേഷ് പറഞ്ഞു .ബി ജെ പി തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപ് അധ്യക്ഷത വഹിച്ചു .
ബി ജെ പി കോഴിക്കോട് നോർത്ത് പ്രസിഡണ്ട് അഡ്വ: ശ്രീകാന്ത്, കണ്ണൂർ ജില്ലാ പ്രസിഡണ്ട്
കെ കെ വിനോദ് കുമാർ, ജില്ലാ സെക്രട്ടറി എ പി ഗംഗാധരൻ എന്നിവരും പ്രസംഗിച്ചു.
എ അശോക് കുമാർ സ്വാഗതവും രമേശ് ചെങ്ങുനി നന്ദിയും പറഞ്ഞു .പി ഗംഗാധരൻ, അജിത്ത്
കരിയിൽ,
ടി സി മനോജ്, ഗംഗാധരൻ കാളിശ്വരം, യശോദ ദിനേശൻ എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നല്കി .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.