കാർഷിക രംഗത്തെ യന്ത്രവൽക്കരണ മികവിന് പട്ടുവം സ്വദേശിനി കെ രോഹിണിക്ക്  ജില്ലാതല 'ശ്രമശക്തി' അവാർഡ്

കാർഷിക രംഗത്തെ യന്ത്രവൽക്കരണ മികവിന് പട്ടുവം സ്വദേശിനി കെ രോഹിണിക്ക്  ജില്ലാതല 'ശ്രമശക്തി' അവാർഡ്

 

തളിപ്പറമ്പ: ​പട്ടുവം പഞ്ചായത്തിലെ മുറിയാത്തോടുകാരിയാണ് അമ്പത്തിയെട്ടുകാരിയായ  കളത്തിൽ 
രോഹിണി കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന രോഹിണി തങ്ങളുടെ പരമ്പരാഗത കാർഷിക പശ്ചാത്തലത്തിൽ നിന്നാണ് പതിനെട്ടാം വയസ്സിൽ ഒരു സാധാരണ കർഷക തൊഴിലാളിയായി തൻ്റെ യാത്ര ആരംഭിക്കുന്നത്. നെൽകൃഷി, പച്ചക്കറി കൃഷി, കൈപ്പാട് കൃഷി എന്നിവയിലെല്ലാം നിരന്തര സാന്നിധ്യമായ ഇവർ സ്ത്രീകൾ പൊതുവെ മടിക്കുന്ന തെങ്ങുകയറ്റം ഉൾപ്പെടെയുള്ള ജോലികളിലും തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

കഠിനാധ്വാനവും ആധുനിക സാങ്കേതികവിദ്യകളോടുള്ള താല്പര്യവും കൂട്ടിയിണക്കി കൃഷിപ്പണിയിലെ ശാരീരിക അധ്വാനം കുറയ്ക്കാൻ യന്ത്രവൽക്കരണത്തിലേക്ക് തിരിഞ്ഞതാണ് രോഹിണിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. 

ട്രാക്ടർ ലൈസൻസ് സ്വന്തമാക്കിയ ഇവർ നട്ടീൽ യന്ത്രം, ട്രാക്ടർ, ടില്ലർ, കൊയ്ത്ത് യന്ത്രം, ഗാർഡൻ ടില്ലർ, ബ്രഷ് കട്ടർ, തെങ്ങുകയറ്റ യന്ത്രം തുടങ്ങിയ വിവിധ ആധുനിക കാർഷിക ഉപകരണങ്ങൾ കൃത്യതയോടെ പ്രവർത്തിപ്പിക്കുന്നതിൽ വിദഗ്ധയാണ്.

പട്ടുവം, കുറുമാത്തൂർ, മയ്യിൽ, കൊളച്ചേരി, പിണറായി, മാങ്ങാട്ടിടം, പരിയാരം തുടങ്ങി കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കർഷകർക്കായി സ്വന്തമായി യന്ത്രങ്ങൾ ഉപയോഗിച്ച് സേവനം നൽകി വരുന്ന ഇവർക്ക് വർഷത്തിൽ 320 ഓളം തൊഴിൽ ദിനങ്ങൾ കാർഷിക മേഖലയിൽ നിന്ന് ലഭിക്കുന്നുണ്ട്.കാർഷിക യന്ത്രവൽക്കരണത്തിനൊപ്പം ബയോഗ്യാസ് നിർമ്മാണ രംഗത്തും മികച്ച സേവനമാണ് രോഹിണി കാഴ്ചവെക്കുന്നത്. നിലവിൽ പട്ടുവം കാർഷിക കർമ്മസേന സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.

2025 ൽ പട്ടുവം പഞ്ചായത്തിലെ പഞ്ചായത്തിലെ മികച്ച 'ശ്രമശക്തി' അവാർഡും ലഭിച്ചിരുന്നു .സാധാരണ തൊഴിലാളിയായി തുടങ്ങി ആധുനിക കാർഷിക സാങ്കേതികവിദ്യ സ്വായത്തമാക്കി മുന്നേറിയ രോഹിണിയുടെ ഈ അനുഭവ
സമ്പത്തും കാർഷിക സേവനങ്ങളുമാണ് അവരെ ഈ മികച്ച പുരസ്കാരത്തിന് അർഹയാക്കിയത്.

പരേതരായ കെ വി ബാലൻ്റയും കളത്തിൽ നാരായണിയുടെയും മകളാണ്. നണിയുരിലെ പരേതനായ അരിയമ്പാട്ട് നാരായണൻ്റെ ഭാര്യയാണ് .

പരിയാരം മുക്കുന്നിൽ താമസിക്കുന്ന മാടായി സഹകരണ ബാങ്കിൻ്റെ പിലാത്തറയിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരി രസ്ന , നണിശേരിയിൽ താമസിക്കുന്ന കണ്ണൂർ ചെട്ടിപീടികയിലെ മെഡിസിറ്റി എജുക്കേഷൻ സെൻ്ററിലെ  ജീവനക്കാരി രശ്മി മക്കളാണ്. 
 






രാജൻ തളിപ്പറമ്പ
2026-08-11



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.