Read report

പ്രശസ്‌ത എഴുത്തുകാരനുംരാഷ്ട്രീയ പ്രവർത്തകനുമായ ജെഫ്രി ആർച്ചർ വിടപറഞ്ഞു

ജെഫ്രി ആർച്ചർ (86) വിടപറഞ്ഞു

ലണ്ടൻ : പ്രശസ്‌ത എഴുത്തുകാരനുംരാഷ്ട്രീയ പ്രവർത്തകനുമായ ജെഫ്രി ആർച്ചർ (86) വിടപറഞ്ഞു. ആർച്ചറുടെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർകോളിൻസാണ് മരണവിവരം പുറത്തുവിട്ടത്. പുതിയ കൃതിയുടെ എഴുത്തുപണികൾക്കിടെ തിങ്കളാഴ്ച ആർച്ചറുടെ വസതിയിലായിരുന്നു അന്ത്യം. അവസാന നോവൽഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

അഞ്ച് പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതത്തിൽ 300 മില്യൺ (30 കോടി) പുസ്തകങ്ങൾ വിറ്റഴിച്ച എഴുത്തുകാരനാണ്. 1940 ഏപ്രിൽ 15ന് ലണ്ടനിലാണ് ജെഫ്രി ഹോവാർഡ് ആർച്ചർ ജനിച്ചത്. 1969ൽ രാഷ്ട്രീയ പ്രവേശനം. ലൗത്ത് മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി പ്രവർത്തിച്ചു. 2001ൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 2003ൽ ജയിൽ മോചിതനായി. 2024ൽ യുകെ പാർലമെൻ്റ് ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് വിരമിച്ചു.

കെയ്ൻ ആൻഡ് ഏബൽ', 'ക്ലിഫ്റ്റൺ ക്രോണിക്കിൾസ്' തുടങ്ങിയ കൃതികളിലൂടെയാണ് ആർച്ചർ ലോകശ്രദ്ധ നേടിയത്. വില്യം വാർവിക് പരമ്പരകൾ, എ മാറ്റർ ഓഫ് ഹോണർ, ദ ഫോർത്ത് എസ്റ്റേറ്റ്, ഫാൾസ് ഇംപ്രഷൻ, എ പ്രിസണർ ഓഫ് ബർത്ത് എന്നിവ പ്രധാന നോവലുകളാണ്. നോവലുകൾക്ക് പുറമേ ചെറുകഥകളും നാടകങ്ങളും രചിച്ചിട്ടുണ്ട്.

 

 






News Desk
2026-10-06



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.