ഡൽഹി: ജന്തർ മന്തർ 2.0 സമരത്തിന് തൊട്ടുമുമ്പ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയെങ്കിലും ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകനേതാവ് അഭിജിത് ദീപ്കെ ആവർത്തിച്ച് വ്യക്തമാക്കി. സിജെപിയുടെ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ ജന്തർ മന്തറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് പാർട്ടി പ്രഖ്യാപിച്ചു.
അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെ വിമാനത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ദീപ്കെയുടെ പ്രഖ്യാപനം പുറത്തുവന്നത്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ഷിൻഡെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള, ദീപ്കെയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ ആണ് ഗ്രൂപ്പ് പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്തതിന് ശേഷം ദീപ്കെയിൽ നിന്ന് വന്ന ഏക പ്രതികരണമാണിത്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.