ഉളിക്കൽ : വയത്തൂർ യുപി സ്കൂളിലെ കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു.
"യു"ആകൃതിയിൽ നിർമിച്ച മൂന്നുനിലക്കെട്ടിടത്തിനു മുകളിൽ കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിച്ച്അർധവൃത്താകൃതിയിൽ സ്ഥാപിച്ചിരുന്ന മേൽക്കൂര ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ പൂർണമായും ഇളകി സ്കൂളിനു പിന്നിൽ നൂറു മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തട്ടി പാർക്കിംഗ് ഗ്രൗണ്ടിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു.
ഗ്രൗണ്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങളിൽ ആളുണ്ടായിരുന്നില്ല.
അപകടം നടന്നത് സ്കൂൾ പ്രവൃത്തിസമയത്തായിരുന്നുവെങ്കിലുംആളപായമൊന്നും സംഭവിക്കാത്തതിൻ്റെ ആശ്വാസത്തിലാണ് പ്രധാനാധ്യാപകൻ എൻ.ജെ.തോമസും സഹപ്രവർത്തകരും.
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റേതാണ് സ്കൂൾ. 2016-17 അധ്യയന വർഷത്തിലാണ് മേൽക്കൂര സ്ഥാപിച്ചത്.പ്രധാനാധ്യാപകനായിരുന്ന ടി.ജെ.ജോർജിൻ്റേതായിരുന്നു സ്കൂൾ അസംബ്ലിയും മറ്റു പൊതു പരിപാടികളും നടത്താൻ സാധിക്കുന്ന വിധത്തിൽ മുറ്റത്ത് ഇൻ്റർലോക്ക് പതിക്കുകയും,മേൽക്കൂര നിർമിക്കുകയും ചെയ്യുക എന്ന ആശയം.
സ്കൂൾ മാനേജർ റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, പിടിഎ പ്രസിഡൻ്റ് ആർ. സുജി എന്നിവരും ഇതിനോടു യോജിച്ചു.
പൂർവ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നുമായി സാമ്പത്തിക സമാഹരണം നടത്തി പിടിഎ യുടെ നേതൃത്വത്തിൽ മുറ്റത്ത് ഇൻ്റർലോക്ക് പാകി.തുടർന്ന് സ്കൂൾ മാനേജ്മെൻ്റ് മുൻകൈയെടുത്താണ് മേൽക്കൂര നിർമിച്ചത്.പതിനേഴ് ലക്ഷത്തോളം രൂപ നഷ്ടമുണ്ട്.
ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന, ഉളിക്കൽ പോലീസ്, ദുരന്തനിവാരണ സേന,നാട്ടുകാർ എന്നിവർ ചേർന്ന് മേൽക്കൂരയ്ക്കടിയിൽ നിന്നും വാഹനങ്ങൾ നീക്കം ചെയ്തു.
അപകടം സംഭവിച്ചതറിഞ്ഞ് മന്ത്രി സണ്ണി ജോസഫ്,സജീവ് ജോസഫ് എംഎൽഎ,ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിജി സണ്ണി ,വൈസ് പ്രസിഡൻ്റ് ടോമി ജോസഫ് ,മറ്റു ജനപ്രതിനിധികൾതുടങ്ങിയവർ സ്കൂളിലെത്തി.
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എൻ.ഗീത, ബിപിസി എം.വി. സുനിൽകുമാർ,ഉപജില്ലാ പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്,മറ്റു ഭാരവാഹികളായ കെ.ബി.ബാബു,സി.പി.ചന്ദ്രൻ,കെ.കെ.
സുരേഷ്കുമാർ, ബോബി ചെറിയാൻ,കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന കൗൺസിൽ അംഗം കെ.പി. വേണുഗോപാലൻ, ഉപജില്ലാ സെക്രട്ടറി ഇ.ജെ.തങ്കമ്മ,ജില്ലാ കമ്മിറ്റി അംഗം ഡെന്നി മാത്യു,
കെപിഎസ്ടിഎ ഉപജില്ലാ പ്രസിഡൻ്റ് എ.അനിൽകുമാർ,ദേശീയ അധ്യാപക പരിഷത്ത്(എൻടിയു)
ഉപജില്ലാ പ്രസിഡൻ്റ് വി.വിഷ്ണു തുടങ്ങിയവർ സ്കൂൾ സന്ദർശിച്ചു
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.