India

ദീപാവലിക്ക്ഒരു സ്വീറ്റ്സ് ബോക്സ് ചോദിച്ചപ്പോൾ വീട്ടിലെത്തിയത് ടിവിയും ഫ്രിഡ്ജും വരെ; ഒടുവിൽ സഹായം തേടി യുവാവ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ച ഇൻഫ്ലുവൻസർക്ക് മുട്ടൻപണി!

ദീപാവലിക്ക് മധുരം കഴിക്കണമെന്ന ആഗ്രഹം പങ്കുവച്ച തമിഴ്നാട് സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ വീരമണിക്ക് ഇപ്പോൾ തലവേദനയായി മാറിയിരിക്കുകയാണ് സ്വന്തം റീൽ. സൗജന്യമായി ഒരു സ്വീറ്റ്സ് ബോക്സ് അയച്ചുതരണമെന്ന് അഭ്യർഥിച്ച് പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് പലതരം സാധനങ്ങളുടെ ഓർഡറുകൾ ഒഴുകിയെത്തി. ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ കൂടിയതോടെ പ്രതിസന്ധിയിലായ വീരമണി ഒടുവിൽ ആളുകളോട് അഭ്യർഥനയുമായി രംഗത്തെത്തി.

തമിഴ്നാട്ടിലെ മധുര സ്വദേശിയായ വീരമണി ഇൻസ്റ്റഗ്രാമിൽ സജീവമായ കണ്ടന്റ് ക്രിയേറ്ററാണ്. ദീപാവലിക്ക് മധുരം കഴിക്കണമെന്ന ആഗ്രഹം പങ്കുവച്ച അദ്ദേഹം, ആരെങ്കിലും ഒരു സ്വീറ്റ്സ് ബോക്സ് അയച്ചുതരണമെന്ന് അഭ്യർഥിച്ച് വീഡിയോ പോസ്റ്റ് ചെയ്തു.

വിലാസവും ഫോൺ നമ്പരും ഉൾപ്പെടുത്തിയായിരുന്നു വീരമണിയുടെ പോസ്റ്റ്. വീഡിയോ കണ്ട ചിലർ സ്നേഹപൂർവം സ്വീറ്റ്സ് ബോക്സുകൾ അയച്ചുകൊടുത്തു. എന്നാൽ പിന്നീട് സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.

വീരമണിയുടെ വിലാസത്തിലേക്ക് തുടർച്ചയായി ഓർഡറുകൾ എത്താൻ തുടങ്ങി. പഴം, പാൽ, പച്ചക്കറി, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവയ്ക്കൊപ്പം ടിവിയും ഫ്രിഡ്ജും വരെ വീട്ടിലെത്തി.

എന്നാൽ ഇവയെല്ലാം സൗജന്യ സമ്മാനങ്ങളായിരുന്നില്ല. ഭൂരിഭാഗം ഓർഡറുകളും ക്യാഷ് ഓൺ ഡെലിവറി (COD) രീതിയിലായിരുന്നു. സാധനങ്ങൾ സ്വീകരിക്കണമെങ്കിൽ പണം നൽകേണ്ടിവരുന്ന സാഹചര്യം വീരമണിയെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.

റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 70 കോടി രൂപ വിലമതിക്കുന്നതായി പറയപ്പെടുന്ന ഒരു മിലിട്ടറി ടാങ്കിന്റെ ഓർഡർ പോലും വീരമണിയുടെ വിലാസത്തിലേക്ക് എത്തിയെന്നാണ് സംഭവം കൂടുതൽ ശ്രദ്ധ നേടാൻ കാരണം

ഓർഡറുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീരമണി വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചു. എന്നാൽ അതിനിടയിലും ചിലർ അദ്ദേഹത്തിന്റെ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

മാട്രിമോണിയൽ സൈറ്റുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും വൃക്കദാനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്. വൃക്ക ആവശ്യപ്പെട്ട് ആളുകൾ വിളിക്കാൻ തുടങ്ങിയതോടെ സാഹചര്യം കൂടുതൽ ഗുരുതരമായെന്ന് വീരമണി വ്യക്തമാക്കിയതായി വാർത്തയിൽ പറയുന്നു.

തുടർച്ചയായ ഓർഡറുകൾ കാരണം വീട്ടിൽ തുടരാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് വീരമണി ആശങ്ക പങ്കുവച്ചു. ഓർഡറുകൾ സ്വീകരിക്കാതെ റദ്ദാക്കേണ്ടിവരുന്നതോടെ ഡെലിവറി ഏജന്റുമാരും അസ്വസ്ഥരാകുന്ന സാഹചര്യമുണ്ടായി.

ഇതോടെ ഇനി തന്റെ വിലാസത്തിലേക്ക് ആരും സാധനങ്ങൾ ഓർഡർ ചെയ്യരുതെന്ന് അഭ്യർഥിച്ച് വീരമണി വൈകാരികമായ മറ്റൊരു വീഡിയോയും പങ്കുവച്ചു.

ഏകദേശം രണ്ട് ലക്ഷത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള വീരമണിക്ക് യുട്യൂബ് ചാനലുമുണ്ട്. ഒരു ചെറിയ അഭ്യർഥന എങ്ങനെ സോഷ്യൽ മീഡിയയിലെ ദുരുപയോഗത്തിനും അനാവശ്യ ബുദ്ധിമുട്ടുകൾക്കും വഴിയൊരുക്കാമെന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.






2026-10-13



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.