മട്ടന്നൂർ: തില്ലങ്കേരിയിലെ 20-കാരി കീര്ത്തനയുടെ ആത്മഹത്യയില് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.
പേരാവൂര് ഡി വൈ എസ് പി നടത്തിയ അന്വേഷണത്തില് കീര്ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു.
മംഗലാപുരത്ത് ഫിസിയോ തെറാപ്പിനി വിദ്യാര്ഥിനിയായിരുന്ന കീര്ത്തന ഏപ്രില് 19നാണ് കിടപ്പുമുറിയില് ജീവനൊടുക്കാന് ശ്രമിച്ചത്. തുടര്ന്ന് ആശുപത്രിയില് ചികിത്സയിലിരിക്കെ ഏപ്രില് 30ന് കീര്ത്തന മരിച്ചു.
ഈ സംഭവത്തിലാണ് ആറ് മാസത്തിന് ശേഷം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈറുന്നത്. കീര്ത്തന മട്ടന്നൂരില് പ്ലസ് ടുവിന് പഠിക്കുമ്പോള് ഒപ്പമുണ്ടായിരുന്ന ആദിദേവുമായി സൗഹൃദത്തിലായി. പിന്നീട് ഇത് പ്രണയത്തിലായിരുന്നു. ഇതിനിടെ ആദിദേവും കീര്ത്തനയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി.
ആദിദേവിന് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും തന്നെ ഒഴിവാക്കാന് ശ്രമിക്കുകയാണെന്നും ആദിദേവ് ഇല്ലാതെ തനിക്ക് ജീവിക്കാന് കഴിയില്ലെന്നും കാണിച്ച് അവസാന നാളുകളില് സുഹൃത്തുക്കള്ക്ക് വാട്സ് ആപ്പ് സന്ദേശങ്ങള് അയച്ചിരുന്നു. മംഗലാപുരത്ത് പഠിക്കാന് പോയ കീര്ത്തന അവിടെ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
തുടര്ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടുകാര് യുവതിയെ തില്ലങ്കേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തില്ലങ്കേരിയിലെ വീട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് കീര്ത്തന വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം മരിക്കുകയും ചെയ്തു. ആദിദേവിന്റെ പിതാവ് പൊലീസുകാരനായതിനാല്, കേസ് അട്ടിമറിക്കാന് ശ്രമം നടക്കുന്നുണ്ട് എന്നാണ് കീര്ത്തനയുടെ വീട്ടുകാര് ആരോപിക്കുന്നത്.
കേസില് ആദിദേവിനെ ചോദ്യം ചെയ്യാനോ, മറ്റു നടപടികളിലേക്കോ പൊലീസ് തയ്യാറായിട്ടില്ലെന്നും കീര്ത്തനയുടെ കുടുംബം ആരോപിച്ചിരുന്നു. കേസ് മറ്റൊരു ഏജന്സിയെ ഏല്പ്പിക്കണമെന്ന് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.