Read report

ഭിന്നശേഷി തടസ്സമല്ല മനോഭാവമാണ് മാറേണ്ടത്; സർ സയ്യിദ് കോളേജിൽ ജുനൈസ് സത്താറുമായി വിദ്യാർഥികളുടെ സംവാദം ശ്രദ്ധേയമായി 

സർ സയ്യിദ് കോളേജിൽ ജുനൈസ് സത്താറുമായി വിദ്യാർഥികളുടെ സംവാദം ശ്രദ്ധേയമായി 

തളിപ്പറമ്പ:  നട്ടെല്ലിന് ശതമേറ്റ് കിടപ്പിലായവർക്കു വേണ്ടിയുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ പാരാപ്ലീജിക്ക് പദ്ധതിയായ 'ഉയരെ'യുടെ ഭാഗമായി സർ സയ്യിദ് കോളേജിൽ എൻ എസ്എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവബോധ പരിപാടി വിദ്യാർഥികളുമായുള്ള സംവാദത്തിലൂടെ ശ്രദ്ധേയമായി.
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സോളോ റൈഡറായി ശ്രദ്ധ നേടിയ കണ്ണൂർ സ്വദേശി ജുനൈസ് സത്താറുമായി വിദ്യാർഥികൾ നടത്തിയ സംവാദമാണ് പരിപാടിയുടെ പ്രധാന ആകർഷണമായത്.
പീപ്പിൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ കെ കെ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ സഹതാപത്തോടെ മാത്രം കാണേണ്ടവരായല്ല, തുല്യാവകാശങ്ങളും അന്തസ്സുമുള്ള വ്യക്തികളായാണ് സമൂഹം പരിഗണിക്കേണ്ടത്. അവരുടെ കഴിവുകൾ തിരിച്ചറിയാനും സാമൂഹിക ജീവിതത്തിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കാനും യുവതലമുറ മുന്നോട്ടു വരണമെന്നും ബഷീർ പറഞ്ഞു.
സോളോ റൈഡർ ജുനൈസ് സത്താറും പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടും വിദ്യാർഥികളുമായി നടത്തിയ തുറന്ന സംവാദത്തിൽ ജീവിതാനുഭവങ്ങളും വെല്ലുവിളികളെ നേരിടുന്നതിന്റെ പ്രാധാന്യവും ചർച്ചയായി.
“ശാരീരിക പരിമിതികൾ ഒരാളുടെ സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കേണ്ടതില്ല. ആത്മവിശ്വാസവും മനക്കരുത്തും അവസരങ്ങളും ഒത്തു ചേർന്നാൽ പ്രതിസന്ധികളെ മറികടന്ന് മുന്നേറാൻ കഴിയും” എന്ന് ജുനൈസ് സത്താറിന്റെ അനുഭവങ്ങളിലൂടെ വിദ്യാർഥികളിലേക്ക് എത്തിച്ചു.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ നോർത്ത് റീജിയൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം പി 
മുഹമ്മദ് ഫൈസൽ 'ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, അന്തസ്സ്, സാമൂഹിക സംരക്ഷണം ' എന്നീ വിഷയങ്ങളിൽ അവബോധ ക്ലാസ് നയിച്ചു.
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി സി നാസർ മുഖ്യപ്രഭാഷണം നടത്തി . കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ: ഹംസ അധ്യക്ഷത വഹിച്ചു. 
സർ സയ്യിദ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിറാജ്,പീപ്പിൾസ് ഫൗണ്ടേഷൻ തളിപ്പറമ്പ് ഏരിയ കോഡിനേറ്റർ സി അഷറഫ് ,  ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് ജലാൽ ഖാൻ പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്ട് ഡയറക്ടർ ശബീബ് മമ്പാട്, സി കെ എ ജബ്ബാർ സംസാരിച്ചു.
ഭിന്നശേഷിയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തി യുവാക്കളിൽ സമത്വാധിഷ്ഠിത കാഴ്ചപ്പാട്, സാമൂഹിക ഉത്തരവാദിത്വബോധം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.   നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.






രാജൻ തളിപ്പറമ്പ
2026-10-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.