Read report

യു പി ഐ ഇടപാടുകൾക്ക് എം ഡി ആർ ചാർജ് :പ്രതിഷേധ ജ്വാല നടത്തി

യു പി ഐ ഇടപാടുകൾക്ക് എം ഡി ആർ ചാർജ് :പ്രതിഷേധ ജ്വാല നടത്തി

തളിപ്പറമ്പ: കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് വ്യാപാരികൾക്ക് യു പി ഐ ഇടപാട് നടത്തുമ്പോൾ ഏർപ്പെടുത്തിയ എം ഡി ആർ ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന്  തിരുവനന്തപുരത്‌ ലോകഭവൻ മാർച്ച് നടത്തുകയാണ്.
ഇതിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തെ യൂണിറ്റുകളിൽ വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്.
തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് നഗര ഹൃദയത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ചടങ്ങിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി താജുദ്ദീന്റെ അധ്യക്ഷതയിൽ 
പ്രസിഡണ്ട് കെ എസ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
നിലവിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ നികുതികളും ലൈസൻസ് ഫീസുകളും തൊഴിലാളികൾക്കുള്ള വേതനവും വലിയ വാടകയും എന്തിനേറെ പറയുന്നു മാലിന്യം നീക്കുന്നതിന് പോലും ഫീസുകൾ നൽകിക്കൊണ്ട് നാടിന്റെ വികസനത്തിനു വേണ്ടി മുന്നിൽ നിൽക്കുന്ന വിഭാഗത്തിന് ഇരുട്ടടി എന്നോളം  കേന്ദ്രസർക്കാരിന്റെ പുതിയ നിയമം. നിലവിൽ തുച്ഛമായ ലഭിക്കുന്ന ലാഭത്തിൽ നിന്ന് വീണ്ടും
യു പി ഐ ട്രാൻസാക്ഷന്റെ പേരിൽ സർക്കാർ വ്യാപാരികളുടെ പോക്കറ്റിൽ കയ്യിട്ടുവാരികയാണ്.
ഈയൊരു സംവിധാനം നിർത്തലാക്കുന്നതിന് വേണ്ടിയിട്ടാണ് സംഘടന സമരം ചെയ്യുന്നതെന്ന് റിയാസ് പറഞ്ഞു. 
വൈസ് പ്രസിഡണ്ട്മാരായ അൽഫാ മുസ്തഫ,കെ വി മുസ്തഫ,  ഇബ്രാഹിംകുട്ടി,  സെക്രട്ടറിമാരായ കെ കെ നാസർ,
സി ടി അഷ്റഫ് ,കെ ഷമീർ, സെക്രട്ടറിയേറ്റ് മെമ്പർമാരായപ്രദീപ് കുമാർ,പി കെ നിസാർ,യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് 
ബി ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.
തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് അയ്യൂബ് സ്വാഗതവുംട്രഷറർ 
ടി ജയരാജ് നന്ദിയും പറഞ്ഞു.






News Desk
2026-10-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.