Read report

ഫാം ഉടമയായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 19 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

ഫാം ഉടമയായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 19 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

തളിപ്പറമ്പ: നാടുകാണിയിലെ ഫാം ഉടമയായ യുവാവിൻ്റെ  കൈപ്പത്തി അറുത്ത് മാറ്റുകയും  കൊലപ്പെടുത്താൻ  ശ്രമിക്കുകയും  ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് 10 വർഷം തടവും 3,25,000 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 
നാടുകാണിയിൽ ഫാം നടത്തുന്ന ഇരിണാവ് കച്ചേരിത്തറയിലെ നുപുരത്തിൽ മിഥുൻ പി വിജയൻ (35 ) നെ ആക്രമിച്ച് കൈപ്പത്തി അറുത്ത് മാറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കണ്ണപ്പുരം നടക്കൽ ഹൗസിൽ പ്രമോദ് (43), ചെറുകുന്ന് കാര്യക്കാരൻ വളപ്പിൽ രജിഷ് (36) എന്നിവരെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്ത് ശിക്ഷിച്ചത്. 
മൂന്നാം പ്രതി ചെറുകുന്നിലെ അരിങ്ങളയൻ ഷിനോജ് (43), നാലാം പ്രതി പൂങ്കാവ് ആരംഭൻ ജിജിൽ എന്ന കുട്ടൻ (37) 
എന്നിവരെ സംശയത്തിൻ്റെ ആനുകൂല്യം നല്കി വെറുതെ വിട്ടയച്ചു. കേസിലെ ഒന്നം പ്രതി പ്രമോദിന് 
മിഥുൻ്റെ ഫാമിൽ നിന്ന് അര കിലോമീറ്റർ അകലെയായി മറ്റൊരു ഫാമുണ്ട്. ഇവിടെ നടന്ന ചില കാര്യങ്ങൾ മിഥുൻ്റെ മേൽ കെട്ടിവെച്ച് പ്രമോദ് അപവാദ പ്രചരണം നടത്തിയിരന്നുവത്രെ. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയും
നടന്നിരുന്നു .
ഇതേ തുടർന്ന് മിഥുനെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ ഏല്പിക്കുകയായിരുന്നു.2015 നവംബർ 18 ന് രാവിലെ 
6.10 ന് മിഥുൻ്റെ ഫാമിലെ ജീവനക്കാരൻ ചെറുപുഴ കുണ്ടേരിയിലെ  എ രാജൻ പശുവിൻ്റെ പാൽ വില്പനയ്ക്ക കൊടുക്കാൻ പോകവേയാണ് മിഥുൻ്റെ നിലവിളി കേട്ടത്. രാജൻ സ്ഥലത്തെത്തി നോക്കുമ്പോൾ ഇടതു കൈപ്പത്തി വേർപ്പെട്ട നിലയിൽ 
ചോരയിൽ കുളിച്ച് നില്ക്കുന്ന മിഥുനെയാണ് കണ്ടത്.  മിഥുൻ്റെ വലത് കാൽപ്പാദത്തിനും വെട്ടേറ്റിരുന്നു .രാജൻ വിവരം അറിയിച്ചതനുസരിച്ച് മിഥുൻ്റെ പിതാവ് ഡോ: പി വിജയൻ വാഹനവുമായെത്തിയാണ്  മകനെ  ആശുപത്രിയിലേക്ക് എത്തിച്ചത്. വേർപ്പെട്ട കൈപ്പത്തി പ്ലാസ്റ്റിക്ക് കവറിലിട്ട് മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ച് ശ്രമകരമായ ശസ്ത്രക്രിയയ്ക്കലൂടെ തുന്നിചേർക്കുകയായിരുന്നു .മംഗലാപുരത്ത് ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞ മിഥുന് 28 ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവഴിക്കേണ്ടി വന്നു. അന്നത്തെ  തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടറായിരുന്ന 
കെ വിനോദ് കുമാറാണ് കേസ്സ്  അന്വേച്ചിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ  അഡ്വ: യു രമേശൻ ഹാജരായി. 
കേസ്സിലെ വിധി പ്രഖ്യാപനം കേൾക്കാൻ മിഥുൻ പി വിജയനും കോടതിയിൽ എത്തിയിരുന്നു .
 






രാജൻ തളിപ്പറമ്പ
2026-10-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.