Read report

മണത്തണ പൊടിക്കളം മണ്ണിട്ട് നികത്തിയ സംഭവം: ഭക്തസംഘം പ്രതിനിധി സംഘം പരിശോധന നടത്തി

ദൈവത്തെ കാണൽ ചടങ്ങ് നടക്കുന്ന സ്ഥലം മതിൽ കെട്ടി സംരക്ഷിക്കണം: ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം

മണത്തണ: ശ്രീ കൊട്ടിയൂർ ക്ഷേത്രോത്സവത്തിന് മുന്നോടിയായി ദൈവത്തെ കാണൽ ചടങ്ങ് നടക്കുന്ന മണത്തണ വാകയാട് പൊടിക്കളം മണ്ണിട്ട് നികത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം പ്രതിനിധി സംഘം മണത്തണയിലെ ദേവസ്ഥാനം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി.
സ്ഥലം സന്ദർശിച്ച സംഘം വിശ്വാസികളെയും സമീപവാസികളെയും നേരിൽക്കണ്ട് അഭിപ്രായങ്ങൾ തേടുകയും സംഭവത്തിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും വിശദമായി പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. മണ്ണിട്ട് നികത്തിയ സ്ഥലത്തുകൂടി വാഹനങ്ങൾ കയറിയെന്നത് വസ്തുതയാണെന്ന് സംഘം വിലയിരുത്തി. എന്നാൽ, പ്രസ്തുത സ്ഥലം കൊട്ടിയൂർ ദേവസ്വത്തിന്റെ അധീനതയിലുള്ളതും ദേവസ്വം അധികൃതർ തന്നെ മണ്ണിട്ട് നികത്തിയതുമായതിനാൽ അവിടെ വാഹനങ്ങൾ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. പരിശോധനയിൽ മറ്റു ആചാരലംഘനങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രതിനിധികൾ അറിയിച്ചു.
ദൈവത്തെ കാണൽ ചടങ്ങ് നടക്കുന്ന പൊടിക്കളം വ്യക്തമായി അതിർത്തി നിർണയിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ചടങ്ങ് നടക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കുന്ന ബോർഡും സ്ഥാപിക്കണം. ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ തർക്കങ്ങൾ ഉയരാതിരിക്കാനും ആചാരപരമായ പ്രാധാന്യമുള്ള സ്ഥലം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ദേവസ്വം ബോർഡ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ആവശ്യപ്പെട്ടു.
പ്രതിനിധി സംഘത്തിൽ ഇ.വി. മാധവക്കുറുപ്പ്, സി.വി. ദാമോദരൻ നായർ, പി.വി. മാധവൻ നമ്പ്യാർ, പി.പി. രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ തില്ലങ്കേരി, ജയരാജൻ എടച്ചേരി, ഗംഗാധരൻ പുറമേരി, ലിജീഷ് ശങ്കരനല്ലൂർ, ശ്രീജിത്ത്, നിധീഷ് ജിത്ത് എന്നിവർ പങ്കെടുത്തു.






News Desk
2026-10-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.