Read report

21 മുതൽ കൊങ്കൺ ട്രെയിൻ സമയം മാറും

21 മുതൽ കൊങ്കൺ ട്രെയിൻ സമയം മാറും

കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് 21 മുതൽ സമയം മാറും. കാലവർഷ സമയത്ത് നേരത്തെയാക്കിയ ട്രെയിൻ സമയമാണ് മാറ്റിയത്.

നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം വെബ്സൈറ്റ് വഴിയോ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139 വഴിയോ കൃത്യമായ സമയ വിവരം കിട്ടുമെന്നും റെയിൽവേ അറിയിച്ചു.

തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 12432 തിരുവനന്തപുരത്തേക്കുള്ള നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് പകൽ 12.50ന് കാസർകോട്ടും രണ്ടിന് കണ്ണൂരും എത്തും.

തിരിച്ചുള്ള 12431 രാജധാനി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ 3.12ന് കണ്ണൂരും 4.14ന് കാസർകോട്ടും എത്തും.

16345 മുംബൈയിലേക്ക് നേത്രാവതി ഡെയ്‌ലി എക്സ്പ്രസ് പുലർച്ചെ 5.05ന് കാസർകോട്ടും 5.55ന് പയ്യന്നൂരും 6.35ന് കണ്ണൂരും 6.55ന് തലശേരിയിലും എത്തും.

തിരിച്ചുള്ള 16346 നേത്രാവതി വൈകിട്ട് ഏഴിന് തലശ്ശേരിയിലും 7.30ന് കണ്ണൂരും എട്ടിന് പയ്യന്നൂരും കാസർകോട് ഒമ്പതിനും എത്തും.

എറണാകുളത്തേക്കുള്ള 12618 മംഗള ഡയ്‌ലി എക്സ്പ്രസ് രാത്രി 11.20ന് കാസർകോട്ടും രാത്രി 12ന് പയ്യന്നൂരും 12.40ന് കണ്ണൂരും പുലർച്ചെ ഒന്നിന് തലശേരിയിലും എത്തും.

തിരിച്ചുള്ള 12617 മംഗള വൈകിട്ട് 6.13ന് തലശേരിയിലും 6.39ന് കണ്ണൂരും 07.10ന് പയ്യന്നൂരും രാത്രി 8.09ന് കാസർകോട്ടും എത്തും
 






2026-10-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.