രാജ്യത്തെ പതിനൊന്നര ലക്ഷത്തോളം വരുന്ന റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനമായി 78 ദിവസത്തെ ശമ്പളം ബോണസായി നല്കാന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
ആകെ 2,009.61 കോടി രൂപയാണ് ഇതിനായി കേന്ദ്ര സര്ക്കാര് വകയിരുത്തിയത്. അര്ഹരായ നോണ് ഗസറ്റഡ് റെയില്വേ ജീവനക്കാര്ക്കാണ് 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് ലഭിക്കുക.
ഒരാള്ക്ക് പരമാവധി 17,951 രൂപ വരെയാണ് ബോണസ് ലഭിക്കുക. 2025-26 വര്ഷത്തില് റെയില്വേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഈ കാലയളവില് 16.70 കോടി ടണ് ചരക്ക് നീക്കവും, ഏകദേശം 741 കോടി യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനും റെയില്വേയ്ക്ക് സാധിച്ചിട്ടുണ്ട്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.