തളിപ്പറമ്പ: അണ്ടർ 15 ഡിസ്ട്രിക്റ്റ് സോൺ,അണ്ടർ 19, അണ്ടർ 23, എന്നീ വിഭാഗങ്ങളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ
ഇന്റർ സോൺ വനിതാ ക്രിക്കറ്റിൽ കഴിഞ്ഞ നാല് വർഷമായി മികച്ച ബാറ്ററായും,ഫാസ്റ്റ് ബൗളെറായും,
ഓൾ റൗണ്ട് പ്രകടനമാണ് ഈ പതിനഞ്ചുകാരി പുറത്തെടുക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കോതമംഗലത്തു വെച്ചു നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ കോട്ടയം ജില്ലയെ ചാമ്പ്യൻ മാരാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് മാന്നാനം സെൻറ് എഫ്രേം സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കിയാണ്. ഹരിയാനയിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കാൻ തയ്യാറെടുക്കുകയാണ് ഈ കുട്ടി താരം.വനിതാ ക്രിക്കറ്റിൽ ഇനിയുമേറേ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ അയോണക്ക് സാധിക്കും.
കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് അക്കാദമിക്ക് കീഴിൽ പരിശീലനം നേടി ചുരുങ്ങിയ കാലം കൊണ്ട് വനിതാ ക്രിക്കറ്റിൽ കഴിവ് തെളിയിച്ചു അയോണ.ആലക്കോട് കരുവൻചാലിന നടുത്ത മീൻപറ്റിയിൽ താമസിക്കുന്ന ബിസിനസ്സ് കാരനായ മുളപ്പോമണ്ണിൽ ബിജി ചാക്കോയുടെയും തളിപ്പറമ്പ്ബാറിലെ അഡ്വക്കറ്റായ ടിന്റു തോമസിൻ്റെ യും മകളാണ്.
വായട്ടുപറമ്പ് സെൻറ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അലൈന
ബിജി സഹോദരിയാണ്. ക്രിക്കറ്റിൽ താല്പര്യമുള്ളഅലൈനയും ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.