കണ്ണൂർ:ജാതീയതക്കും വർഗീയതക്കുമെതിരെ രാജ്യത്തിന് മാതൃകയായ കേരളത്തിൽ ജാതീയതയും വർഗീയതയും കൂടി വരികയാണ് . മനുഷ്യ സ്നേഹം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് . സംസ്കാരത്തിനും സാക്ഷരതക്കും പേര് കേട്ട കേരളത്തിൽ ഇത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും എം കെ രാഘവൻ എം പി .ഇതൊക്കെ തിരിച്ചു പിടിക്കാൻ കണ്ണൂർ ദസറ പോലുള്ള പരിപാടികൾക്ക് സാധിക്കും .കണ്ണൂരിന്റെ തിലക ചാർത്തായി കണ്ണൂർ ദസറ മാറി. കണ്ണൂർ ദസറയുടെ മൂന്നാം ദിനം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ഫലപ്രദമാണെങ്കിലും മയക്കുമരുന്നിൻറെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും വളർന്നു വരുന്ന തലമുറയുടെ സംരക്ഷണത്തിന് രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും എം പി പറഞ്ഞു .പ്രശസ്ത കഥാകൃത്ത് അംബിക സുതൻ മാങ്ങാട് മുഖ്യാഥിതിയാരുന്നു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിഷാം താണ അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി പ്രദീപൻ സ്വാഗതം പറഞ്ഞു. . ചടങ്ങിൽ കേരള വിഷൻ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടിക്ക് ആദരവ് നൽകി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ജയകൃഷ്ണൻ , ടി കെ നൗഷാദ് , ലക്ഷ്മണൻ തുണ്ടിക്കോത്ത്, നസീർ പുറത്തീൽ, മർച്ചൻ ചേംബർ പ്രതിനിധി മുഹമ്മദ് സാജിദ് കെ, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഹനീഷ് കെ വാണിയങ്കണ്ടി, ജവഹർ ലൈബ്രറി സെക്രട്ടറി സുധീർ പയ്യനാടൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മേയർ അഡ്വ. പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കൗൺസിലർമാരായ എ മിത്രൻ, ഡോ. കെ സി വത്സല, അർച്ചന വണ്ടിച്ചാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൗൺസിലർ ഇ ബീന ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് ആദിലക്ഷ്മി നൈജേഷ് അവതരിപ്പിച്ച ഭരതനാട്യം, സൗഹൃദം റസിഡൻസ് അസോസിയേഷൻ അവതരിപ്പിച്ച തിരുവാതിര, ടാഷ അന്ന ഈപ്പൻ അവതരിപ്പിച്ച ഭരതനാട്യം, പൗർണമി കൗശൽ നമ്പ്യാർ അവതരിപ്പിച്ച മോഹിനിയാട്ടം, ഇഷാനി ആന്റ് ടീം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, വൈഗ രാജീവ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ദേവിക ജിതേഷ് അവതരിപ്പിച്ച കുച്ചിപ്പുടി, ശ്രീനാരായണ കലാസമിതി അവതരിപ്പിച്ച നാടൻ പാട്ട് നൃത്തം എന്നിവയ്ക്ക് ശേഷം ത്രിസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
കണ്ണൂർ ദസറയിൽ ഇന്ന്(15-10-26)-
സാംസ്കാരിക സമ്മേളനം വൈകുന്നേരം ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ്ബാബു എളയാവൂർ ഉദ്ഘാടനം നിർവഹിക്കും . ആരോഗ്യകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിക്കും. കൗൺസിലർ മുഹമ്മദ് ഷിബിൽ കെ കെ സ്വാഗതം പറയും. ചലച്ചിത്ര ഗാന നിരൂപകൻ ഡോ. സജിത്ത് എവൂരേത്ത് മുഖ്യാതിഥി ആകും. തുടർന്ന് ജയലക്ഷ്മി നാരായണൻ ആൻഡ് ടീം അവതരിപ്പിക്കുന്ന തിരുവാതിര, അഹല്യരാജ്, മഞ്ജിമ രമേശ്, ആര്യ ഷാജി എന്നിവർ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, നെല്ലിമരച്ചോട്ടിൽ ടീം അവതരിപ്പിക്കുന്ന നാടൻ പാട്ട് നൃത്തം, നാട്യലയം അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, സീതാലക്ഷ്മി പി രാജ് അവതരിപ്പിക്കുന്ന ഭരതനാട്യം, നാട്യധ്വനി ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, ശ്രിയ ശ്രീജിത്ത് അവതരിപ്പിക്കുന്ന കുച്ചുപ്പുടി, സോമേശ്വരി ടീം അവതരിപ്പിക്കുന്ന കോലാട്ടം, മുരളി കൃഷ്ണ എം അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയ്ക്ക് ശേഷം സൂഫി മിസ്റ്റിക് സംഗീതവും ഗസലും സമന്വയിപ്പിച്ച് ബിൻസിയും ഇമാമും അവതരിപ്പിക്കുന്ന സോങ് ഓഫ് സോൾ ആൻഡ് സോയിൽ എന്നിവയും അരങ്ങേറും.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.