ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24 മുതൽ 26 വരെ ആഘോഷിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ സജി ഭാസ്ക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
ഏപ്രിൽ 24ന് വൈകുന്നേരം
5 മണിക്ക് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്നും നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര.
രാത്രി 8.30 ന് കലാസന്ധ്യ .
ഏപ്രിൽ 25ന് രാത്രി 7 മണിക്ക് തിരുവാതിര, 7.30 ന് ഗാനമേള .ഏപ്രിൽ 26ന് പ്രതിഷ്ഠാദിനം .രാവിലെ 8 മണിക്ക് ഭജന, 10 മണിക്ക് ഗിരിജ ടീച്ചർക്ക് ആദരം. ഉച്ചക്ക് 12 മണിക്ക് ഊട്ടുപുര സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട്
ഒ കെ വാസു മാസ്റ്റർ നിർവ്വഹിക്കും .
ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ഭദ്രദീപം തെളിയിക്കും.
തുടർന്ന് 2.3oവരെ പ്രസാദ സദ്യ, 3.30 ന് തായമ്പക, വൈകുന്നേരം
5 മണിക്ക് ഉത്സവം എഴുന്നള്ളിപ്പ്, സന്ധ്യക്ക് 6 മണിക്ക് പഞ്ചവാദ്യം, തിടമ്പ് നൃത്തം .
അതി പുരാതനവും കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽ പ്രശസ്തവുമായ ക്ഷേത്രമാണ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രം.
അഞ്ഞൂറ് വർഷം പഴക്കമുള്ളതാണ് ക്ഷേത്രം .
നൊന്തു വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് നെല്ലിയോട്ട് ഭഗവതി. ക്ഷേത്രത്തിൽ നേത്രരോഗ ശാന്തിക്കായ് ചെക്കിമാല നേർന്നാൽ ക്ഷിപ്ര
രോഗശമനം ലഭിക്കുമെന്നാണ് വിശ്വാസം .
ക്ഷിപ്ര കോപിയും, ക്ഷിപ്ര പ്രസാദിനിയുമായ ശ്രീ മൂല സ്ഥായിയായ മടയിച്ചാൽ ഭഗവതിയുടെ സാത്വിക ഭാവത്തോടെയുള്ള ഭഗവതിയുടെ പ്രതിഷ്ഠ നെല്ലിയോട്ട് കുടിയിരുത്തി ആചാരനുഷ്ഠാനത്തോടെ പൂജ നടത്തി പരിപാലിച്ചു പോരുന്നു.
ഇവിടെ നാനാദേശത്തുനിന്നും ഭക്തജനങ്ങൾ തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥനാപൂർവ്വം ഭജിച്ച് സന്നിധിയിൽ എത്തി മന:സംതൃപ്തിയോടെ മടങ്ങാറുണ്ട്.
വാർത്താ സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഏരിയ കമ്മിറ്റി
അംഗം പി വി
സതീഷ്‌കുമാർ, ട്രസ്റ്റി മെമ്പർ അശോകൻ,
കെ ബിജുനു എന്നിവരും പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.