കൂത്തുപറമ്പ് :കെ എസ് ആർ ടി സിബസ് യാത്രയ്ക്കിടെ യാത്രക്കാരനായ യുവാവിൻ്റെ ബാഗിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.
വയനാട് ജില്ലയിലെകമ്പളക്കാട് വാഴയിൽ ഹൗസിൽ വി. ശിഹാബിൻ്റെ (32) പണമാണ് മട്ടന്നൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്
കെ.എസ് ആർ ടി സി ബസ് കൂത്തുപറമ്പ് സ്റ്റേഷനിൽ എത്തിച്ചു പരിശോധിച്ചെങ്കിലും പണം കിട്ടിയില്ല മട്ടന്നൂരിനും ഉരുവച്ചാലിനും ഇടയിലാണ് പണം നഷ്ടമായ തെന്നാണ് പരാതി.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.